പിറന്നാളിന് മീനാക്ഷിക്ക് കിട്ടിയ കിടിലൻ സർപ്രൈസ് കണ്ടോ! ഇത്ര പ്രധീക്ഷിച്ചില്ല.. കണ്ണു നിറഞ്ഞ് മീനാക്ഷി.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി അനൂപ് എന്ന മീനൂട്ടി. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഓരോ മലയാളിയ്ക്കും അവരുടെ വീട്ടിലെ സ്വന്തം കുട്ടി. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബാലതാരം കൂടിയാണ് മീനാക്ഷി. ഇപ്പോഴിതാ മധുരപ്പതിനാറിൽ എത്തിയതിന്റെ സന്തോഷത്തിലാണ് മീനൂട്ടി. ഒക്ടോബർ 12 നായിരുന്നു മീനൂട്ടിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിലെ ആഘോഷങ്ങളുടെ

ഫോട്ടോസ് ആണ് മീനാക്ഷി പങ്കു വെച്ചിരിക്കുന്നത്. ക്ലാസിക് ഗോൾഡൻ ഔട്ട് ഫിറ്റിൽ അതീവ സുന്ദരിയായാണ് താരം പിറന്നാൾ ആഘോഷിച്ചത്. rayandjoli ആണ് മീനൂട്ടിയുടെ പിറന്നാൾ കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത്. and finally am at sweet 16… ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി എന്ന കുറിപ്പോടെയാണ് മീനൂട്ടി ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. പിറന്നാളിന് മീനാക്ഷിക്ക് സർപ്രൈസ് നൽകുന്ന വീഡിയോയും സോഷ്യൽ

മീഡിയയിൽ വൈറലാണ്. വളരെ ചെറിയ കാലം കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മീനാക്ഷി ബിഗ് സ്ക്രീനിൽ എത്തുന്നത് തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട മീനുട്ടിയുടെ മോഹൻലാലിനൊപ്പമുള്ള ‘ഒപ്പം’ എന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലും മീനുട്ടിയുടേത് ആരാധകർ ഏറെ ഇഷ്ടപ്പെട്ട വേഷം ആയിരുന്നു.

മോഹൻലാൽ, ക്വീൻ, ഒരു മുത്തശ്ശി ഗഥ, ജമ്നാപ്യാരി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിൽ മീനാക്ഷി എത്തി. മീനാക്ഷി ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് അമീർ എന്ന ചിത്രത്തിലാണ്. ടോപ് സിംഗർ റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയതോടെയാണ് മലയാളികൾക്ക് അവരുടെ വീട്ടിലെ സ്വന്തം കുട്ടിയായി മീനാക്ഷി മാറിയത്. മീനാക്ഷിയുടെ ഏറ്റവും പുതിയ പ്രോജക്ട് പ്രകാശം പരത്തുന്ന പെൺകുട്ടി ആണ്.

Rate this post

Comments are closed.