കൊതുകിനെ ഓടിക്കാൻ ഇനി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി.. ഇങ്ങനെ ചെയ്താൽ ഒരു കൊതുക് പോലും ഉണ്ടാകില്ല.!! | Mosquito Removal 5 Tips

മഴക്കാലം ആയി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ഒന്ന് കൊതുകിന്റെ ശല്യം തന്നെയായിരിക്കും. പ്രത്യേകിച്ച് വെള്ളക്കെട്ടുകളും അധികം മരങ്ങളും ഉള്ള വീടുകളിൽ ആണ് കൊതുക് ശല്യം വലിയതോതിൽ തന്നെ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ എങ്ങനെ കൊതുകിൽ നിന്ന് രക്ഷ നേടാം

എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. സാധാരണ ഉപയോഗിക്കുന്ന കെമിക്കൽ ചേർന്നുള്ള കൊതുകു തിരികൾ മറ്റോ ഉപയോഗിക്കുകയാണെങ്കിൽ വീടുകളിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ അവരെ പ്രതികൂലമായി ഇത് ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ നാടൻ രീതിയിൽ ഉള്ള മാർഗങ്ങൾ ആണ് ഇന്ന് പരീക്ഷിക്കുവാൻ പോകുന്നത്.

ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ, കടുകെണ്ണ ഇവയിലേതെങ്കിലും ഒന്ന് എടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു മൂന്നോ നാലോ കർപ്പൂരം പൊടിച്ചു ചേർത്തു കൊടുക്കാം. നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ച് ഗ്രാമ്പൂ പൊടിച്ച് ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു തിരിയിട്ട് സാധാരണ നമ്മൾ വിളക്ക്

കത്തിക്കുന്ന രീതിയിൽ വെക്കാവുന്നതാണ്. കർപ്പൂരം വായുസഞ്ചാരം വേഗം ആക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതു പോലെ തന്നെയാണ് ഈ മാർഗ്ഗത്തിലൂടെ കൊതുകിനെ തുരത്തുന്നതും. ബാക്കി വിവരങ്ങളും കൊതുകിനെ തുരത്താനുള്ള മറ്റു വിദ്യകൾ അറിയുവാൻ വീഡിയോ മുഴുവനായും കാണൂ.. Video credit : Ansi’s Vlog