നീ ഇനി അഭിനയിക്കണ്ട!! ലൊക്കേഷനിൽ നിന്ന് മൃദുലയെ പൊക്കി യുവ; പോലീസ് ഉടൻ എത്തുമെന്ന് ആരാധകന്റെ മുന്നറിയിപ്പ്.!! [വീഡിയോ] | Mridula Vijay and Yuva Krishna

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് യുവാ കൃഷ്ണയും മൃദുലയും. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൂടെ ആരാധകഹൃദയം കവർന്ന ഇരുവരും ജീവിതത്തിൽ ഒന്നിച്ചതോടെ ആരാധകർക്ക് അത് സന്തോഷവാർത്തയായി മാറി. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകമനം കവർന്നത്. ഭാര്യ, പൂക്കാലം വരവായി, കൃഷ്ണതുളസി തുടങ്ങി ഒരുപിടി മികച്ച

സീരിയലുകൾ ചെയ്യുകവഴി മൃദുലയും കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വാർത്തകളും വിശേഷങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ യുവ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ആരാധകരെ രസിപ്പിച്ചിരിക്കുന്നത്. ‘ലൊക്കേഷനിൽ നിന്നും ഒരു ചെറിയ കിഡ്നാപ്പിംഗ്’ എന്ന അടിക്കുറിപ്പോടെയാണ്

താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിലെ മൃദുലയുടെ രസകരമായ ഭാവഭേദങ്ങളാണ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. രസകരമായ കമ്മന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീപ്പിൽ കയറുന്ന സമയം മൃദുലചേച്ചിയുടെ മുഖം കണ്ടില്ലേ, യുവച്ചേട്ടൻ ഭീഷണിപ്പെടുത്തി കയറ്റുകയാണല്ലോ, പോലീസ് വരാതെ നോക്കിക്കോ യുവച്ചേട്ടാ.. എന്നുതുടങ്ങി ഒട്ടേറെ കമ്മന്റുകളാണ്

പോസ്റ്റിനു മറുപടിയായി ലഭിച്ചു കൊണ്ടിരിക്കുന്നത്. തട്ടിക്കൊണ്ടു പോകുമ്പോഴും നമ്മുടെ ചേട്ടന്റെ ആ പുഞ്ചിരി കണ്ടില്ലേ എന്നാണ് ഒരു ആരാധികയുടെ കമന്റ്. കിഡ്നാപ്പ് ചെയ്ത് ഓപ്പൺ ജീപ്പിലാണ് മൃദുലയ്ക്കൊപ്പം യുവയുടെ യാത്ര. ഏത് ലൊക്കേഷനിലാണ് ഈ ധീരസംഭവം നടന്നതെന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. മൃദ്വാ എന്ന പേരിലാണ് ആരാധകർ യുവയെയും മൃദുലയെയും വിശേഷിപ്പിക്കാറുള്ളത്.

Comments are closed.