റിമി ടോമിയുടെ അമ്മ വേറെ ലെവൽ! മുക്തയ്ക്ക് ഒപ്പം പൊളിച്ചടുക്കി അമ്മായിയമ്മ റാണിയും; വീഡിയോ കൊടൂര വൈറൽ.!! [വീഡിയോ] | Rimi Tomy mother | Actress Muktha

ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികാ സൗന്ദര്യമാണ് നടി മുക്ത. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിൽ സലിം കുമാറിൻറെ മകളായി അഭിനയിച്ച മുക്ത പിന്നീട് ഒട്ടനവധി മലയാള ചിത്രങ്ങളിലാണ് നായികയായും സഹനായികയായുമെല്ലാം വേഷമിട്ടത്. ഗായിക റിമി ടോമിയുടെ നാത്തൂൻ എന്ന നിലയിലും മുക്ത ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ

മീഡിയയിൽ സജീവമായ താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത്. താരം പങ്കുവെയ്ക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളും റീലുകളുമെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം ആക്ടിങ് വീഡിയോയാണ് ആരാധകരെ കുടുകുടാ ചിരിപ്പിക്കുന്നത്. കുളപ്പുള്ളി ലീല അവതരിപ്പിച്ച ഒരു കഥാപാത്രമായാണ് മുക്തയുടെ മമ്മി എത്തിയിരിക്കുന്നത്. അമ്മായിയമ്മ അല്ല

അമ്മയാണ് ഈ മമ്മിയെന്ന് പലപ്പോഴും മുക്ത പറയാറുണ്ട്. ഇരുവരും തകർത്തഭിനയിച്ച റീൽ വീഡിയോക്ക്‌ താഴെ ഒട്ടേറെ സെലിബ്രിറ്റികളാണ് കമൻറുകളുമായ് എത്തിയിരിക്കുന്നത്. ‘മമ്മി പൊളിച്ചു’ എന്നാണ് എല്ലാവരും പറയുന്നത്. അമ്മായിയമ്മയും മരുമകളുമായി നിറഞ്ഞു നിൽക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൻ സ്വീകാര്യതയാണ് നേടുന്നത്. “എന്റെ മരുമോളാ… ശരിക്കും ഞങ്ങൾ ഭയങ്കര

സ്നേഹത്തിലാട്ടോ” എന്ന അടിക്കുറിപ്പോടെയാണ് റീൽ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിമാരായ അതിഥി രവി, ശ്രുതിലക്ഷ്‌മി, സരയു, അനുമോൾ തുടങ്ങിയവരെല്ലാം വീഡിയോ കണ്ട് രസകരമായ കമ്മന്റുകൾ പാസ്സാക്കിയിട്ടുണ്ട്. ഇനിയും ഇങ്ങനെയുള്ള കോമഡി വീഡിയോകൾ ചെയ്യാൻ താരം ശ്രമിക്കണ മെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭ്യർത്ഥന. താരം ആളൊരു രസികയാണെങ്കിലും ‘കൂടത്തായി’

പരമ്പരയിലെ നായികാ വേഷത്തിൽ താരം പക്കാ നെഗറ്റീവ് ആയെത്തിയതൊന്നും പ്രേക്ഷകർ മറന്നിട്ടില്ല. ഏറെ മികവാർന്ന രീതിയിലായിരുന്നു താരം ആ കഥാപാത്രത്തെ അവതരിപ്പിച്ച് വെച്ചത്. മുക്തയുടെ ഫാമിലി മൊത്തം പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. മകൾ കിയാരക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണുള്ളത്. കിയാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ തിരക്കുകൂട്ടാറുണ്ട്.

Comments are closed.