ഇത് ഒരു സ്‌പൂൺ മതി ഒറ്റ ദിവസം കൊണ്ട് കുരിടിപ്പ് മാറാൻ.. മുളക് കുലകുലയായ് പിടിക്കാൻ എളുപ്പ വിദ്യ.!!

വീട്ടിൽ സ്വന്തമായി അടുക്കളത്തോട്ടവും പുന്തോട്ടവുമൊക്കെ ഉള്ളവരായിരിക്കും നമ്മളിൽ ഏറിയപങ്കും. എത്രയൊക്കെ പരിചരിച്ചിട്ടും എത്രയൊക്കെ വളം നൽകിയിട്ടും തൈകൾ ചീഞ്ഞു പോവുകയാണ്.? അതോ കായ്ഫലം കുറവാണ്.?എങ്കിലിനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. മുരടിച്ചുപോയ കാന്താരി ആയാലും ശരി തക്കാളി ആയാലും ശരി കുല പോലെ കായ്ക്കും.

ഒരുപാട് പരിചരിച്ചിട്ടും ചെടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഒരു സൂക്ഷ്മ ജീവാണുവിന്റെ കുറവാണ്. ഈ സൂക്ഷ്മജീവാണു ഉണ്ടെങ്കിൽ മാത്രമേ ചെടികൾക്ക് കൃത്യമായി വെള്ളവും വളവും വലിച്ചെടുക്കാനും പ്രതിരോധശേഷി നേടാനും സാധിക്കൂ. നമ്മുടെ വീടുകളിൽ എല്ലാം ഉള്ള ഈ സൂക്ഷ്മജീവാണു വളത്തിന്റെ പേരാണ് മൈ കോ റേഷ്യ അഥവാ വാം.

ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നല്ല ഫലം കിട്ടും. മൈ കോ റേഷ്യ എന്നറിയപ്പെടുന്ന ജീവാണുകൾക്ക് വേരിനോട് ചേർന്ന് മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. വിത്ത് പാകുമ്പോൾ മുതൽ നാം ശ്രദ്ധിക്കണം. വിത്തു പാകുമ്പോൾ സീഡിങ് ട്രേ യുടെ പകുതി മാത്രം ഫോർട്ടി മിശ്രിതം നിറയ്ക്കുക. അതിനുശേഷം അതിലേക്ക് മൈ കോ റേഷ്യ ജീവാണുവളം ചേർത്ത് കൊടുക്കുക.

അതിനുമുകളിൽ വിത്ത് പാവുക. ശേഷം വീണ്ടും ഫോർട്ടി മിശ്രിതം ചേർത്തു കൊടുക്കുക. തൈ പറിച്ച് മാറ്റി നടുമ്പോഴും വാം മിശ്രിതം ചേർക്കണം. മണ്ണ് നിറച്ച ഗ്രോബാഗിന് നടുവിൽ ഒരു കുഴിയെടുത്ത് അതിൽ വാം മിശ്രിതം ഇടുക. മിശ്രിതത്തിന് കൃത്യം മുകളിലായി തൈവെച്ച് മണ്ണിട്ട് തൈ ഉറപ്പിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. Video credit: PRS Kitchen

Rate this post