1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി; എത്ര കഴിച്ചാലും മതിവാരത്തെ രുചിയിൽ ഒരു കിടു കിടിലൻ സ്നാക്ക് എളുപ്പത്തിൽ തയ്യാറാക്കാം.!! | egg snack recipe

മുട്ട കൊണ്ട് ചെയ്യാൻ എടുക്കാവുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി നമുക്ക് നോക്കാം. ഈ റെസിപ്പി യിലൂടെ ഒരു മുട്ട കൊണ്ട് നമുക്ക് ഒരുപാട് സ്നാക്സ് ഉണ്ടാക്കി എടുക്കാൻ പറ്റും. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഈ സ്നാക്സ് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്നവയാണ്. ഇതിനായി ആദ്യം ഒരു ബൗളിന് അകത്തേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി അതിലൂടെ രണ്ടു ടേബിൾ

സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് മധുരം ബാലൻസ് ചെയ്യാനായി ഒരു നുള്ളു ഉപ്പും കൂടി ഇട്ടു കൊടുക്കുക. അതിനുശേഷം മുട്ടയുടെ ഫ്ലേവർ മാറി കിട്ടാനും നല്ല ഒരു മണവും കിട്ടാൻ വേണ്ടി കുറച്ചു വാനില എസൻസ് കൂടി ചേർത്ത് കൊടുക്കുക. ശേഷം നന്നായിട്ട് ഒരു സ്പൂൺ കൊണ്ട് ഇളക്കി മിക്സ് ചെയ്തു എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് മൈദ മാവോ

ഗോതമ്പുപൊടിയോ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കുഴച്ചെടുക്കുക. ഇനി മാവിൽനിന്നും ചെറിയ ചെറിയ വലിപ്പത്തിൽ മാവെടുത്ത് കൈയിലിട്ട് ഉരുട്ടി ഫിംഗേഴ്സ് ആകൃതിയിൽ ഉണ്ടാക്കി എടുക്കുക. അതിനുശേഷം ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് നല്ലപോലെ ചൂടാക്കി എണ്ണയിലേക്ക് ഉരുട്ടി വെച്ചിരിക്കുന്ന മാവ് ഇട്ടു

കൊടുക്കുക. ചെറിയ തീയിൽ ഇട്ടിട്ട് വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തീ കൂടുതൽ ഇട്ടാൽ പെട്ടെന്ന് കരിഞ്ഞു പോവുകയും പൊങ്ങി വരാതിരിക്കുകയും ചെയ്യും. പൊങ്ങി വരുമ്പോൾ തന്നെ അധികം കരിയാത്ത വിധത്തിൽ കോരിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. Video Credits : ഉമ്മച്ചിന്റെ അടുക്കള by shereena

Comments are closed.