അനിയത്തിയുടെ കുട്ടി കല്യാണം.. നക്ഷത്രയെ മഞ്ഞളിൽ കുളിപ്പിച്ച് പാത്തു; സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന ഇന്ദ്രജിത്.!! [വീഡിയോ] | Prarthana Indrajith

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അച്ഛനുമമ്മയും അഭിനയരംഗത്ത് ആണെങ്കിൽ പാട്ടും ഡാൻസും ഡബ്സ്മാഷും ഒക്കെയായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ് പ്രാർത്ഥന ഇന്ദ്രജിത്. താരകുടുംബത്തിലെ പുതിയ ചിത്രങ്ങളും

വിശേഷങ്ങളും എല്ലാം ആരാധകർ ഒത്തിരി സ്നേഹത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രാർത്ഥന പങ്കുവെച്ച ഒരു വീഡിയോ ആണ്. “have i told you lately, i’m grateful you’re mine” എന്ന ക്യാപ്ഷൻ നൽകി ആ പാട്ടിനൊപ്പമുള്ള പാത്തുവിന്റെ സന്തോഷ നിമിഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അനിയത്തി നക്ഷത്രയെ മഞ്ഞളിൽ

കുളിപ്പിക്കുന്ന കുട്ടി കല്യാണത്തിന്റെ ഒരു ഭാവവും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 23 ആയിരുന്നു നക്ഷത്രയുടെ ജന്മദിനം. ജന്മദിനത്തിൽ തമിഴ് സ്റ്റൈലിൽ നക്ഷത്രയുടെ കുട്ടികല്യാണം നടത്തിയിരുന്നു. പതിമൂന്നാം പിറന്നാളിന്റെ ഒപ്പം നക്ഷത്ര ഋതുമതിയായ ചടങ്ങാണ് അന്ന് താരകുടുംബം ആഘോഷമാക്കിയത്. ആഘോഷചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

പിറന്നാളിനൊപ്പം നാച്ചു വലിയകുട്ടിയായതിന്റെ സന്തോഷത്തിലായിരുന്നു അന്ന് താരകുടുംബം. ഇപ്പോൾ പാത്തു പങ്കുവെച്ച വീഡിയോയിൽ നക്ഷത്രയെ മഞ്ഞളിൽ കുളിപ്പിക്കുന്നതാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം പൂർണിമയുടെ വിവാഹ വാർഷിക ദിനത്തിൽ പൂർണിമയും സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിലും നക്ഷത്രയുടെ കുട്ടികല്യാണത്തിന്റെ ഭാഗങ്ങൾ ഉണ്ടായിരുന്നു.

Comments are closed.