ചട്ടിയിൽ വളർത്തുമ്പോൾ നേരിടുന്ന അസുഖങ്ങളും മരുന്നും.. ഒരു രൂപ ചിലവില്ല ഈ വളം കൊടുത്താൽ ഏത് ഫ്രൂട്ടും കായ്ക്കും | Natural Fertilizer For Plants

Natural Fertilizers For Plants Malayalam : സ്ഥലപരിമിതി ഇപ്പോൾ വലിയ ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. നഗരങ്ങളിൽ താമസിക്കുമ്പോഴും മനസ്സിൽ ശുദ്ധമായ ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കാൻ കഴിയാത്ത സങ്കടമാണ് നമ്മിൽ പലർക്കും ഉള്ളത്. അങ്ങനെ ഉള്ളവർക്ക് ഡ്രമ്മിൽ പോലും എങ്ങനെ ഇവ നട്ട് വളർത്താം എന്നതാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്.മണ്ണ്, മണൽ, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണാസ് എന്നിവ ചേർത്ത് വേണം ചെടികൾ നടാനുള്ള മിക്സ്‌ തയ്യാറാക്കാൻ.

മാസത്തിൽ ഒരിക്കൽ ലിക്വിഡ് വളങ്ങൾ നൽകുന്നത് ചെടിയിൽ പെട്ടെന്ന് കായ്ക്കൾ ഉണ്ടാക്കാൻ ഗുണം ചെയ്യും. ലിക്വിഡ് വളം ഉണ്ടാക്കാനായി പച്ചചാണകം, വേപ്പിൻപുണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചിട്ട് ഒരു ലിറ്ററിൽ പത്തിരട്ടി വെള്ളം ചേർത്ത് മൂന്നു ലിറ്റർ വീതം ഓരോ ചെടിക്കും ഒഴിച്ച് കൊടുക്കും. അതു പോലെ തന്നെ തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിപ്പിച്ചിട്ട് നേർപ്പിച്ചിട്ട് ചെടികൾക്ക് ഒഴിച്ചു കൊടുക്കും.

വെണ്ണീർ ഉള്ളപ്പോൾ ഓരോ പിടി അതും ചെടികൾക്ക് നൽകണം. ദിവസവും വെള്ളം ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. പുഴുക്കേടിന് ബ്യുവേറിയ കലക്കി ഒഴിച്ചാൽ മതിയാവും. ഇലകൾ ഉണങ്ങി തുടങ്ങിയാൽ കുറച്ചു സാഫ് കലക്കി കടയ്ക്കൽ ഒഴിച്ചു കൊടുക്കണം. ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വേണം ഒഴിക്കാനായിട്ട്.

ഇങ്ങനെ ചെയ്‌താൽ വേരിന് ഉണ്ടാവുന്ന കേട് മാറുകയും ഇലകൾ ഉണങ്ങുന്നത് തടയാനും കഴിയും. ചട്ടിയിൽ വയ്ക്കുമ്പോൾ നിലത്ത് വയ്ക്കുന്നതിനെക്കാൾ കുറവ് കേടുപാടുകൾ ആണ് ചെടികളിൽ കാണുന്നത്. ഒരു ചെറിയ ഡ്രമ്മിൽ തന്നെ വളരെ പൊക്കത്തിൽ വളരുന്ന ഫലവൃക്ഷങ്ങൾ എങ്ങനെ വളർത്താം എന്നും അതിന്റെ പരിപാലനം എങ്ങനെ എന്നും അറിയാനായി ഇതോടൊപ്പമുള്ള വീഡിയോ മുഴുവനായും കാണുമല്ലോ. Video Credit : Rayan Pets Farm

Rate this post