Pearle Maaney : സർപ്രൈസ് കണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പേളി; ആരാധകരുടെ കുത്തൊഴുക്കിൽ അത്ഭുതപ്പെട്ട് ഹോട്ടൽ ജീവനക്കാരും!!

ജനിക്കുന്നതിന് മുന്നേ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ നിളമോളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും തരംഗമാണ്. പേര്ളിഷിന്റെ വിവാഹവും നിളമോളുടെ ജനനവുമെല്ലാം ആരാധകർ ആഘോഷിക്കുകയായിരുന്നു. ഇപ്പോഴിതാ ദുബായിയിൽ ആരാധകരുമായി ഒരു മീറ്റപ്പ് സംഘടിപ്പിച്ചതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ വഴി പേളി പങ്കുവെച്ചിരിക്കുന്നത്.

മീറ്റപ്പ് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. മീറ്റപ്പിനെത്തിയ ആരാധകരിൽ ഒരാളുടെ സന്തോഷപ്രകടനം കണ്ട് പേളിയുടെ കണ്ണുനിറയുകയാണ്. ചെറിയൊരു കഫേയിലാണ് മീറ്റപ്പ് വെച്ചിരുന്നതെങ്കിലും ആരാധകർ തടിച്ചുകൂടുകയായിരുന്നു. ഇത്രയും പേർക്ക് വരാൻ പറ്റുമെന്ന് താൻ വിചാരിച്ചില്ലെന്നും നമ്മളെല്ലാവരും ഒരു ഫാമിലിയാണെന്നും പേളി ആരാധകരോട് പറയുന്നുണ്ട്. കരഞ്ഞു കലങ്ങിയ

കണ്ണുകളുമായാണ് പേളി ഫോട്ടോകൾക്ക് പോസ് ചെയ്യുന്നത്. നിളമോളുടെ കളികളും ആരാധകരുടെ സന്തോഷവുമെല്ലാം കാണിച്ചുകൊണ്ടുള്ള ഒരു വിഡിയോയാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പേളിയെ ശ്രീനിഷ് ആശ്വസിപ്പിക്കുന്നുമുണ്ട്. മീറ്റപ്പ് പാർട്ടിയിൽ പേളിയും ശ്രീനിഷും മോൾക്കും ആരാധകർക്കുമൊപ്പം കേക്ക് മുറിക്കുന്നതും കാണാം.

പേളിയെ കാണാൻ വന്നവരിൽ പലരും സമ്മാനങ്ങളും മധുരങ്ങളുമായാണ് എത്തിയത്. പേളി നടത്തിയ പാർട്ടിയുടെ വീഡിയോ കണ്ട് സുഹൃത്തുക്കളും കേരളത്തിലെ ആരാധകരുമൊക്ക കമ്മന്റുകളുമായെത്തിയിട്ടുണ്ട്. അതെ സമയം മീറ്റപ്പിനെത്തിയ പേളി സുന്ദരിയായിരിക്കുന്നു വെന്നും കോസ്റ്റിയൂം സൂപ്പറായിട്ടുണ്ടെന്നുമൊക്കെ പറഞ്ഞുള്ള രസകരമായ കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

Comments are closed.