ജന്മദിനാഘോഷ വേളയിൽ ഒരു ചിത്രം പകർത്താൻ നോക്കിയതാ 🤣😍 റേച്ചലിനും പേളിക്കും നടുവിൽ നില കുട്ടി! 😍🔥 [വീഡിയോ]

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് പേളി മാണി. ചാനൽ അവതരാകയായി തുടക്കം കുറിച്ച് സിനിമയിലും മുഖം കാണിച്ച പേളി ബിഗ് ബോസ് വേദിയിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധേയയായി. അവിടെ വച്ച് ആണ് നടൻ ശ്രീനിഷുമായി പ്രണയത്തിൽ ആകുന്നത്. രണ്ട് മത വിഭാഗങ്ങളിൽ നിന്ന് ഉള്ളവരായത് കൊണ്ട് തന്നെ ഇവർക്ക് ഒന്നിക്കാൻ കഴിയുമോ എന്ന് പ്രേക്ഷകർ സംശയിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായിട്ട്

ആയിരുന്നു കാര്യങ്ങൾ നടന്നത്. വിവാഹ ശേഷവും വീട്ടിലെ വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് പേളി എത്താറുണ്ട്. നിലയുടെ ജനന ശേഷം കുറച്ച് നാൾ മാതാപിതാക്കൾക്കൊപ്പം ആയിരുന്നു പേളി. ആ ഇടയ്ക്ക് അനുജത്തി റേച്ചൽ മാണിയും നിലയും ഒത്തുള്ള വീഡിയോകളും മറ്റും പോസ്റ്റ് ചെയ്തിരുന്നു. സഹോദരിയുടെ വിവാഹവും പേളി ആഘോഷമാക്കി.ഇപ്പോഴിതാ റെയ്ച്ചൽ മാണി പങ്കു വെച്ച ഒരു ക്യൂട്ട് ദൃശ്യവൽക്കരണം ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

കുഞ്ഞു നിലയെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി പോസ് ചെയ്യിക്കാൻ പാടു പെടുകയാണ് റെയ്ച്ചലും പേളിയും. ഇരുവരുടെയും കൈകൾ വിടുവിച്ച് മാറാൻ തുടങ്ങുന്ന നിലയെ ഒരു വിധം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന് ഉണ്ട്. പക്ഷെ നില കുട്ടി അതിന് സമ്മതിക്കുന്നില്ല. ഒരു ബന്ധുവിന്റെ ജന്മ ദിനാഘോഷ ചടങ്ങിന് ഇടയിൽ നിന്നുള്ള വീഡിയോ ആണ് ഇത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് റേച്ചൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കമന്റ്

നൽകിയിരിക്കുന്നത്. ശ്രീനിഷും ഒരു ഇമോജിയിലൂടെ പ്രതികരിച്ചിട്ടുണ്ട്. റേച്ചൽ മാണി നിലയുമായുള്ള രസകരമായ നിമിഷങ്ങൾ ഇതിനു മുമ്പും ഷെയർ ചെയ്തിട്ട് ഉണ്ട്. അവയ്ക്ക് എല്ലാം ഫോളോവേഴ്സിന്റെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചിരുന്നതും. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് എന്നതിന് സംശയമില്ല. മണിക്കൂറുകൾക്ക് മുമ്പ് റേച്ചൽ പുറത്ത് വിട്ട ഈ പോസ്റ്റിന് താഴെ നിരവധി പേര് ആണ് ലൈക്ക് ചെയ്തിട്ട് ഉള്ളത്.

Rate this post

Comments are closed.