നടൻ നിരഞ്ജൻ നായരുടെ മകന്റെ നൂലുകെട്ട് 😍 മകന് നൽകിയ പേര് കണ്ടോ.. പേരിടൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് താരം.!! 😍🔥 [വീഡിയോ]

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടൻ നിരഞ്ജൻ നായർ. മൂന്നുമണി, രാത്രി മഴ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ നിരഞ്ജൻ മലയാളികളുടെ മനം കവർന്നു. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. ഈയിടെ പുതിയ യൂട്യൂബ് ചാനലുമായി ഭാര്യ ഗോപികക്കൊപ്പം വിശേഷങ്ങൾ പങ്കിട്ടു നിരഞ്ജൻ എത്തിയിരുന്നു. കുടുംബ വിശേഷങ്ങളും താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

‘ഞങ്ങടെ ചെക്കൻ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങളാണ് താരം യൂ ടൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ലളിതമായ ചടങ്ങുകളായിരുന്നെങ്കിലും വളരെ സന്തോഷത്തോടെയാണ് നിരഞ്ജൻ വിശേഷങ്ങൾ പങ്കിട്ടിരിക്കുന്നത്.

“നിന്റെ ഈ ചിരിയിലാണ് ഞങ്ങളുടെ സ്വർഗം… നീയാണ് ഞങ്ങളെ സ്വപ്നം കാണാനും ജീവിക്കാനും പ്രേരിപ്പിക്കുന്നത്… ഞങ്ങടെ കുഞ്ഞൂട്ടനൊപ്പം ആദ്യ ചിത്രം ” എന്ന് കുറിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ഗോപികയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈയിടെ ഗോപികയുടെ രചനയിൽ ഒരു ഹ്രസ്വചിത്രത്തിൽ നിരഞ്ജനും സ്വാസികയും

മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നിഷ്കളങ്കനായ നടൻ എന്ന ഇമേജാണ് നിരഞ്ജന് പ്രേക്ഷകർക്കിടയിൽ. ഇപ്പോൾ രാക്കുയിൽ എന്ന സീരിയലിലെ ഒരു പ്രധാനകഥാപത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനാഥ് എന്നാണ് താരത്തിന്റെ അധികമാർക്കുമറിയാത്ത മറ്റൊരു പേര്. സീരിയലിൽ അഭിനയിച്ചു തുടങ്ങിതോടെയാണ് നിരഞ്ജൻ എന്ന പേരിൽ അറിയാൻ തുടങ്ങിയത്. ഏതാനും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Rate this post

Comments are closed.