ഡാൻസ് റീലുമായി വീണ്ടും നൈന കുട്ടി; ട്രെൻഡിങ് ഗാനത്തിന് ചുവടു വെച്ച് നിത്യയുടെ മകൾ.. സന്തൂർ മമ്മി എവിടെ എന്ന് ആരാധകർ.!! [വീഡിയോ] | Nithya Das Daughter Naina New Dance Video

ദിലീപിൻ്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ എത്തിയ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി നിത്യാദാസ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടാൻ നിത്യദാസിന് സാധിച്ചിട്ടുണ്ട്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ നിത്യയുടെ പ്രകടനം അത്ര പെട്ടെന്ന് ഒന്നും മലയാളി പ്രേക്ഷകർ മറക്കാനാവാത്തതാണ്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നിത്യ ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഡാൻസ് വിഡിയോയുമെല്ലാം നിത്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സന്തൂർ മമ്മി എന്നാണ് സോഷ്യൽ മീഡിയ താരത്തിനു നൽകിയിരിക്കുന്ന ഓമനപ്പേര്. അമ്മയെ പോലെ മകൾ നൈനയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

താരത്തെ പോലെ നിരവധി ആരാധകരാണ് താരപുത്രിക്കും ഉള്ളത്. മകള്‍ നൈനയ്ക്ക് ഒപ്പമുള്ള റീൽസ് വീഡിയോകളിലൂടെയാണ് നിത്യ സോഷ്യല്‍ മീഡിയിൽ തിളങ്ങുന്നത്. ആദ്യം ഡാൻസ് വീഡിയോയിൽ എത്തിയ സമയത്ത് ഇവർ അമ്മയും മകളും തന്നെ ആണോ അതോ ചേച്ചിയും അനിയത്തിയുമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നിരുന്നു. അമ്മയുമൊത്തുള്ള റീലുകളിലൂടെ നൈന മലയാളി ആരാധകരെ കൈയിലെടുക്കുകയായിരുന്നു.

ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയ തൂഹി മേരാ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിനാണ് നിത്യയുടെ മകൾ നൈനയും കൂട്ടുക്കാരിയും ചേർന്ന് മനോഹരമായി ചുവടു വയ്ച്ചിരിക്കുന്നത്. ഇക്കുറി അമ്മ ഇല്ലാതെയാണ് നൈന ഡാൻസ് ചെയ്തിരിക്കുന്നത്. താരപുത്രിയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്.

Comments are closed.