ചെറുനാരങ്ങയും ഓറഞ്ചും ഇനി ചുവട്ടിൽ നിന്നും കായ്ക്കും! ഇതൊന്ന് മാത്രം മതി കുലകുത്തി കായ്ക്കാൻ.!! | Orange lemon growth and cultivation

Orange lemon growth and cultivation in Malayalam : നമ്മുടെ വീടുകളിൽ വെച്ചു പിടിപ്പിക്കുന്ന ഓറഞ്ചും നാരകവും പെട്ടെന്ന് കായ്ക്കാൻ ഉള്ള കുറച്ചു കിടിലൻ ടിപ്സുകൾ പരിചയപ്പെടാം. രണ്ടു മാസത്തിനുള്ളിൽ തന്നെ ചെടിയിൽ കായ്കൾ ഉണ്ടാക്കുവാനായി ഗ്രാഫ്റ്റ് ചെയ്ത ഓറഞ്ച് ന്റെയും നാരകത്തിന്റെയും തൈകൾ വാങ്ങി വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല വെയില് ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ വെക്കുവാൻ. നാരകം, ഓറഞ്ച് തുടങ്ങിയ എല്ലാ ചെടികളും പെട്ടെന്ന് പൂത്തു കായ് പിടിക്കാൻ ഉള്ള

ഒരു മാജിക് ഫെർട്ടിലൈസർ നെ കുറിച്ച് പരിചയപ്പെടാം. ഇവ ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്പ്രേ ചെയ്തു കൊടുത്താൽ പൂക്കാത്ത ചെടി പൂക്കും എന്നു മാത്രമല്ല ധാരാളം പെൺപൂവ് ഉണ്ടാകുകയും ഉണ്ടാകുന്ന ഒരു പൂവും കൊഴിയാതിരിക്കുകയും ചെയ്യും. പൂ കൊഴിച്ചിൽ തടയാനായി സാധാരണയായി പൊട്ടാസ്യം ആണ് ധാരളമായി കൊടുക്കേണ്ടത്. പ്രാഥമിക മൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ

കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടുകളിലുള്ള നാളികേര വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ പഴത്തൊലിയിലും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു നാളികേരം പൊട്ടിച്ച് വെള്ളം ഒരു ചില്ല് കുപ്പിയിലേക്ക് എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് ഒരു കാൽടീസ്പൂൺ നല്ല ശർക്കര കൂടി ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു പഴത്തിന് തൊലി ചെറുതായി അരിഞ്ഞത്

ഇതിലേക്ക് ഇട്ടു കൊടുതു ഏഴുദിവസം നല്ലതുപോലെ ഒരു തുണികൊണ്ട് മൂടി കെട്ടി വച്ച് മാറ്റിവയ്ക്കുക. വളം എപ്പോൾ എടുക്കണമെന്നും എങ്ങനെ പ്രയോഗിക്കണമെന്നും വിശദമായി അറിയാൻ വീഡിയോ മുഴുവനും കാണാം. orange lemon growth and cultivation. Video credit : PRS Kitchen

Rate this post