പച്ചമുളക് കൃഷി ഇങ്ങനെ ചെയ്താൽ കിലോ കണക്കിന് പച്ചമുളക് പറിക്കാം.. മുളകിലെ പൂക്കൾ കൊഴിയില്ല! | Organic Green Chilli Farming At Home

പച്ചമുളക്, കാന്താരി തുടങ്ങിയവ ഭക്ഷണ പാചക രീതിയിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കാത്ത പച്ചക്കറികൾ തന്നെയാണ്. അത് മാത്രവുമല്ല വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാൻ കഴിയുന്നത് കൊണ്ട് തന്നെ മിക്ക വീടുകളിലും സർവ സാധാരണമായി പച്ചമുളകും മറ്റും നട്ടു വളർത്തി ഇരിക്കുന്നത് കാണാൻ സാധിക്കും.

എന്നാൽ പലപ്പോഴും വിളവ് ലഭിക്കുന്നത് വലിയതോതിൽ ആകണമെന്ന് ഇല്ല. പൂക്കൾ വന്നയുടനെ അത് കൊഴിഞ്ഞു പോകുന്നത് പച്ചമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പച്ചമുളക്, കാന്താരി തുടങ്ങിയവ കൃഷി ചെയ്യുമ്പോൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി പറയാൻ പോകുന്നത്.

നഴ്സറിയിൽ നിന്ന് വാങ്ങിയതോ വീട്ടിൽ വിത്ത് മുളപ്പിച്ചതോ ആയ പച്ചമുളകും കാന്താരിയും ഒക്കെ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. വിത്ത് പാകി ആണ് കൃഷി ചെയ്യുന്നത് എങ്കിൽ രണ്ടോമൂന്നോ ഇല വരുമ്പോൾ തന്നെ ഇത് മാറ്റി നടേണ്ടതാണ്. ഒരുപാട് നാൾ വിത്ത് മണ്ണിൽ തന്നെ സൂക്ഷിക്കുന്നത് അനുയോജ്യമല്ല. പോർട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ

ചാണകപ്പൊടി, മണ്ണ്, പിന്നെ ഏതെങ്കിലും ഒരു ജൈവ കമ്പോസ്റ്റ് എന്നിവ ചേർക്കാവുന്നതാണ്. ഇത്രയും സാധനങ്ങൾ കുമ്മായം ചേർത്ത് ഇളക്കി വേണം പോർട്ടിംഗ് മിക്സ് തയ്യാറാക്കുവാൻ. കുമ്മായം ചേർത്ത് ഇളക്കി ഉടൻതന്നെ കിളിർത്ത തൈ ഇതിൽ നടാനും പാടില്ല. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ. Video credit : Life fun maker