ഒരു ഗ്ലാസ്സ് വേസ്റ്റ് വെള്ളം മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ! വിളവെടുപ്പ് കണ്ടാൽ ഞെട്ടും.!! | Organic liquid fertilizer making

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന വേസ്റ്റും അതുപോലെ വേസ്റ്റ് വെള്ളവും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഈ വേസ്റ്റ് വെള്ളം കൊണ്ട് നമുക്ക് നല്ലൊരു ഫെർട്ടിലൈസർ തയ്യാറാക്കാം എന്ന് എത്ര പേർക്കറിയാം. തക്കാളി കൃഷി നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കേണ്ട കാര്യം ബാക്ടീരിയാ വാട്ടം

ഇല്ലാത്ത തരം നല്ല വിത്തുകൾ തിരഞ്ഞെടുക്കുവാൻ ആണ്. അതായത് നല്ല പ്രതിരോധ ശക്തിയുള്ള വിത്തുകൾ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം. ഒരു തുണിയെടുത്ത് അതിലേക്ക് വിത്തുകൾ ഇട്ടതിനുശേഷം മൂടി കെട്ടി ഹൈഡ്രജൻ പെറോക്സൈഡിൽ കുറച്ച്സമയം വയ്ക്കേണ്ടതാണ്. അങ്ങനെ ചെയ്യുകയാണ് എങ്കിൽ ചെടി നല്ല കരുത്തോടെ വളരാൻ സഹായിക്കുന്നതാണ്.

ഹൈഡ്രജൻ പെറോക്സൈഡ് നേർപ്പിച്ച ശേഷമായിരിക്കണം ഉപയോഗിക്കേണ്ടത്. അരമണിക്കൂർ ശേഷം വിത്ത് കുതിർന്നു കഴിഞ്ഞ് പാകുകയാണ് ചെയ്യേണ്ടത്. പോട്ടിങ് മിശ്രിതം തയ്യാറാക്കിയ ശേഷമായിരിക്കണം പാകേണ്ടത്. ഉള്ളിത്തൊലി, മുട്ടത്തോട്, ചകിരിചോറ്, ചാണകപ്പൊടി ഇവയെല്ലാം മിക്സ് ചെയ്തിട്ടുള്ള പോർട്ടിങ് മിശ്രിതത്തിൽ ആണ് നമ്മൾ വിത്തുകൾ പാകേണ്ടത്.

ഒരാഴ്ച കഴിയുമ്പോൾ വിത്തുകൾ മുളച്ച് വന്നാൽ പറിച്ചു നടാവുന്നതാണ്. പറിച്ചു നടുന്ന മണ്ണിൽ ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തക്കാളി തൈ പറിച്ചു നടുമ്പോൾ തണ്ടിന് നല്ല ബലം വന്നെങ്കിൽ മാത്രമേ പറിച്ചു നടാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : PRS Kitchen

Rate this post