ഒരു പിടി ചോറ് മാത്രം മതി കറിവേപ്പില കാടു പോലെ തഴച്ചു വളരാൻ.. എത്ര നുള്ളിയാലും തീരാത്ത കറിവേപ്പ്.!!

എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു ചെടിയാണ് കറിവേപ്പില. തുടകളിലും ചെറിയ ചട്ടികളിലും ഒക്കെയായി കറിവേപ്പില കൾ നട്ടു വളർത്താത്ത വർ ആരും തന്നെ കാണില്ല. കറിവേപ്പിലക്ക് ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ്. കറികൾക്ക് ഒഴിവാക്കാൻ ആകാത്ത ഒന്നാണ് എന്ന് എന്ന് മാത്രമല്ല മുടികളിൽ ഹെയർ പാക്ക്

ആയിട്ട് ഇടുന്ന വരും അനവധിയാണ്. എന്നാൽ കീടങ്ങൾ കറിവേപ്പിലയിൽ കൂടുകൂട്ടി നശിപ്പിക്കുന്നതും കറിവേപ്പിലയിൽ മഞ്ഞപ്പ് ഉണ്ടാകുന്നതും ഇലയുടെ അടിയിലായി ഫംഗസ് ഒക്കെ കാണുന്നതും ഒക്കെ ഒഴിവാക്കുവാൻ ആയിട്ടുള്ള ഒരു മരുന്നിനെക്കുറിച്ച് നോക്കാം. കീടനാശിനി ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം വേണ്ടത് ഒരു കപ്പു ചോറാണ്. ഒരു മിക്സിയുടെ ജാർ ഇലേക്ക്

ഈ ചോറ് ഇട്ടതിനുശേഷം ഇതിലേക്ക് കുറച്ച് തൈര് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് കായവും ഒരു വെളുത്തുള്ളിയും ഇട്ടുകൊടുത്തു ചെറുതായിട്ട് ഒന്ന് അടിച്ചെടുക്കുക. വെളുത്തുള്ളിയുടെ തൊണ്ട ഒന്ന് കളയാതെ തന്നെ പൂർണമായും മിക്സിയിലിട്ട് അടിച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു കുപ്പിയിലേക്ക് നമ്മൾ തയ്യാറാക്കിയ കൂട്ട് ഒഴിച്ചു കൊടുക്കുക.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കുപ്പിയുടെ അടപ്പ് വച്ച് ഒരു കാരണവശാലും അടക്കാൻ പാടുള്ളതല്ല പകരം കോട്ടൺ തുണി കൊണ്ട് മറച്ചു ചെറുതായി കെട്ടിവയ്ക്കുക. മൂന്നു ദിവസത്തിന് ശേഷം സത്ത് ഇറങ്ങിക്കഴിഞ്ഞു വേറൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റിയിട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് നേർപ്പിച്ച ശേഷം വേണം തളിച്ചു കൊടുക്കാൻ. Video Credits : Floral Rush