പച്ച കായ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. മീൻ വറുത്ത് മാറി നിൽക്കും.. ഇതുപോലെ ഒന്ന് ട്രൈ ചെയ്യൂ.. | Raw Banana Fry

വാഴകായ് വെച്ചൊരു മീൻ വറുത്തത്. നമുക്കെല്ലാവർക്കും മീൻ വറുത്തത് ഇഷ്ടമാണ്. മീൻ ഇല്ലാതെ മീൻ വറുത്തത് പോലെ കായ വറുത്തത് എടുത്താലോ. ചോറിനൊപ്പം ഈവനിംഗ് സ്നാക്ക് ആയിട്ടും ഒക്കെ ഇത് കഴിക്കാം. ഇതിനായി ആദ്യം പച്ചക്കായ കഴുകി വൃത്തിയാക്കി എടുക്കുക.  അതിനുശേഷം അതിന്റെ തൊലി ഒക്കെ നീക്കി മുറിച്ചെടുക്കുക. കായ മുറിച്ച് എടുക്കുമ്പോൾ വലുതാക്കി മുറിക്കാൻ

പ്രത്യേകം ശ്രദ്ധിക്കണം. കാണുമ്പോൾ മീനിന്റെ വലുപ്പം തോന്നത്തക്ക വിധത്തിൽ അത്രയും വലിപ്പം ആയിട്ട് വേണം മുറിച്ചെടുക്കാൻ. ഇനി കായായുടെ നടക്കു ഭാഗത്തുള്ള കറുത്ത കുരു പോലുള്ള വശത്ത് ഒരു വൃത്തത്തിൽ മുറിച്ചെടുക്കാം. ഒരു ചെറിയ ഡയമണ്ടിന്റെ ഷേപ്പിൽ വേണം മുറിച്ചെടു ക്കാൻ. ചില മീനുകൾ മുറിച്ചെടുക്കുന്ന സമയത്ത് ഇങ്ങനെ കാണാറുണ്ടല്ലോ അത് കൃത്യമായിട്ട്

വരാൻ വേണ്ടിയാണ് ഇങ്ങനെ കായയുടെ നടുക്ക് മുറിക്കുന്നത്. മീനാണ് എന്ന് തോന്ന ത്തക്ക വിധ ത്തിൽ ഷേപ്പ് വരാൻ സൈഡ് ഭാഗവും നമുക്ക് കട്ട് ചെയ്തു കൊടുക്കാം.   ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് വെട്ടിത്തെളിച്ച ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന

കായ ഇതിൽ ഇട്ടു വയ്ക്കാം.  വെള്ളത്തിന്റെ ചൂട് മാറുന്നതു വരെ കായ വെള്ളത്തി ലിട്ടു വെക്കുക. ചൂടുവെള്ളത്തിൽ കായ് ഇട്ടുവെക്കുന്നത് വഴി കറുത്തു പോകത്തുമില്ല കായുടെ കാഠിന്യം കുറഞ്ഞു കുറച്ചു സോഫ്റ്റ് ആയി മാറുകയും ചെയ്യും. വെള്ളത്തിന്റെ ചൂട് മാറിയശേഷം കായ് വെള്ളത്തിൽ നിന്ന് എടുത്ത് വെള്ളം തോർത്താൻ വയ്ക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Mums Daily

Comments are closed.