ഒരു നാരങ്ങ മതി മുളക് കുലകുത്തി പിടിക്കാൻ! ഇങ്ങനെ ചെയ്താൽ മുളക് കാട് പോലെ വളരും.!! | Pachamulaku krishi tips

Pachamulaku krishi tips

നമ്മുടെ വീടുകളിലെ അടുക്കള തോട്ടങ്ങളിലെ ഒഴിച്ചു കൂടാനാകാത്ത ഒരു കക്ഷിയാണ് മുളക്. പല വലിപ്പത്തിലും ഇനത്തിലും ഉള്ള മുളകുകൾ ഉണ്ടെങ്കിലും പലപ്പോഴും പലരും പരാതി പറയുന്ന കാര്യമാണ് ഇവയൊന്നും നന്നായി കായ്ക്കാറില്ല എന്ന്. ഇല മാത്രം തഴച്ചു വളരുക, പൂക്കൾ കൊഴിഞ്ഞു പോവുക, ചെടി മുരടിച്ചു പോവുക

ഇങ്ങനെ നിരവധി പരാതികളാണ് മുളക് കൃഷിയെ കുറിച്ച് പലർക്കും പറയാനുള്ളത്. എന്നാൽ ഇത്തരം പരാതികൾക്ക് ഒന്നും ഇടനൽകാതെ മുളക് നന്നായി കാട് പോലെ തഴച്ചുവളരാൻ ഒരു സൂത്രവിദ്യ ഉണ്ട്. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു കീടനാശിനി പ്രയോഗം ആണ് ഇത്. ഇതിനാവശ്യമായ സാധനങ്ങൾ വെറും രണ്ട് സാധനങ്ങൾ മാത്രമാണ്.

ഉള്ളി തൊലിയും ചെറുനാരങ്ങയും ഉപയോഗിച്ചാണ് ഈ വളപ്രയോഗം നടത്തുന്നത്. ഉള്ളിത്തൊലി നന്നായി ഉണക്കി എടുക്കുക. ശേഷം മുളകിന് തടം മണ്ണിളക്കി കൂട്ടുക. വട്ടത്തിൽ ചെറിയ തടമെടുത്ത അതിനുള്ളിലേക്ക് ഉള്ളിത്തൊലി ഇടുക. ശേഷം മണ്ണിട്ടു മൂടുക. ഇനി ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ഗ്ലാസ് പുളിച്ച കഞ്ഞി വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ഒരു ചെറു നാരങ്ങയുടെ

പകുതി നീര് പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇവ മൂന്നും ചേർത്ത് നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം പൂക്കളായി നിൽക്കുന്ന മുളക് ചെടികളിൽ നന്നായി തളിച്ചു കൊടുക്കുക. ഈ മിശ്രിതം തയ്യാറാക്കുന്നതിനെ കുറിച്ചു മുളക് ചെടികളുടെ പരിപാലനത്തെ കുറിച്ചും കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Video credit : PRS Kitchen