പാച്ചൂന്‍റെ പേര് അറിയണ്ടേ.? മകന്റെ പേര് വെളിപ്പെടുത്തി ഡിംപിൾ.. താരം നൽകിയ ആ പേര് കണ്ടോ!!! പാച്ചൂനെ വീണ്ടും വീണ്ടും കാണാൻ കൊതിയാകുന്നു എന്ന് ആരാധകർ.. | Dimple Rose | Artist | Baby Name Reveal

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഡിംപിൾ റോസ്. സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുള്ള താരത്തിന് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. സ്വന്തമായി യൂ ടൂബ് ചാനലുമുള്ള ഡിംപിളിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറാണ് പതിവ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് താരം തന്റെ കുഞ്ഞുവാവയെ ക്യാമറക്ക് മുൻപിലെത്തിച്ചത്.

കുഞ്ഞ് ജനിച്ച സമയം മുതൽ പാച്ചുവിനെ കാണാനുള്ള ആഗ്രഹം ആരാധകർ താരത്തിന്റെയടുത്ത് പ്രകടിപ്പിച്ചിരുന്നു, ഏറെ വിഷമകരമായ ഒരു ഗർഭകാലഘട്ടത്തിലൂടെയാണ് ഡിംപിൾ കടന്നു പോയത്. ആ അനുഭവങ്ങളെല്ലാം യൂ ട്യൂബ് ചാനലിലൂടെ തന്നെ താരം തുറന്നുപറഞ്ഞിരുന്നു, ഇപ്പോ ഴിതാ പാച്ചുവിൻറെ പേര് വെളിപ്പെടു ത്തിയുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

കെൻറിക്ക് എന്നാണ് പാച്ചുവിൻറെ പേര്. ഡിംപിൾ കുഞ്ഞിന് നൽകിയ പേര് കേട്ടതോടെ ആരാധ കരെല്ലാം ഏറെ സന്തോഷത്തോടെ താരത്തിന് ആശംസകൾ നേർന്ന് കമ്മന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു പേരാണല്ലോ ഇതെന്നാണ് പലരും കമ്മന്റ് ചെയ്യുന്നത്. പാച്ചു എന്ന പേര് ഇതിനോടകം സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ സുപരിചിതമാ യിക്കഴിഞ്ഞു. പാച്ചു

എന്ന പേരിട്ടത് താരത്തിന്റെ അച്ഛന്റെ പേരിനെ ലഘൂകരിച്ച് വളരെ ക്യൂട്ട് രൂപത്തിലാക്കി നൽകിയ യാണെന്ന് പറയുന്നുണ്ട്. പേരിന്റെ അർത്ഥം ‘പോരാടാൻ വേണ്ടി ജനിച്ചവൻ’ എന്നതാണ്. പലരും പല പേരുകളും നിർദ്ദേശിച്ചിരുന്നു. ആദ്യമൊക്കെ വിചാരിച്ചത് കിട്ടിയ പേരുകളെല്ലാം വെച്ച് യൂ ട്യൂബിൽ ഒരു പോൾ തന്നെ നടത്താമെന്നാണ്. പിന്നീട് അത് വേണ്ടെന്നുവെച്ചു. വാവക്ക് കിട്ടിയ

സമ്മാനങ്ങളും പുതിയ വീഡിയോയിലൂടെ താരം പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സമ്മാനം താരം പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. എന്താണെങ്കിലും പാച്ചു വിൻറെ ഇനിയുള്ള വിശേഷങ്ങളും ചാനലിലൂടെ പങ്കുവെക്കണേ എന്നാണ് ആരാധകർ ആവശ്യ പ്പെടുന്നത്. പാച്ചൂനെ കണ്ടതുമുതൽ വീണ്ടും വീണ്ടും കാണാൻ കൊതിയാകുന്നു എന്നാണ് ആരാധ കരിൽ പലരും കമ്മന്റ് ചെയ്യുന്നത്.

Comments are closed.