അന്ന് അച്ഛനോളം.. ഇന്ന് അമ്മയോളം! മകളുടെ പുതിയ വിശേഷം പങ്കുവച്ച് ഗിന്നസ് പക്രു; ഏറ്റെടുത്ത് ആരാധകരും.!! | Guinness Pakru Talks About His Daughter

മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. മിമിക്രി രംഗത്തും നിന്നും മിനിസ്‌ക്രീനിലും പിന്നീട് ബിഗ്സ്ക്രീനിലും എത്തിയ താരം. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം പിന്നീട് നായകനായും സഹനടനായുമൊക്കെ മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറിരുന്നു. തന്‌റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുളള നടന്‍ തന്റെ പൊക്കക്കുറവിലൂടെയാണ് ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറിയത്. തിരക്കുകള്‍ക്കിടെയിലും

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവെച്ച രണ്ടു ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ആരാധക ശ്രദ്ധ നേടിയിട്ടുള്ളത്. ‘അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം..’ എന്ന അടിക്കുറിപ്പോടെ മകൾ ദീപ്ത കീർത്തി അച്ഛനോടും അമ്മയോടും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗിന്നസ് പക്രു പങ്കുവച്ചിട്ടുള്ളത്. മലയാളികളുടെ സ്വന്തം ഗിന്നസ്

പക്രുവെന്ന അജയകുമാർ പങ്കുവച്ച ഈ രണ്ട് വരി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 85,000ത്തിലേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തി രിക്കുന്നത്. അച്ഛനും മകളും വിശേഷങ്ങളുമായി ഒരുമിച്ചെത്തുന്ന ബ്ലോഗുകൾക്കും കാഴ്ചക്കാരേറെയാണ്. ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ബ്ലോഗും ആയിട്ട് വരുന്ന അച്ഛനെയും മകളായും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. പക്രുവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മുഴുവൻ മകൾ ദീപ്ത

കീർത്തിയുടെ വിശേഷങ്ങൾ ആണ് പങ്കുവെക്കാറുള്ളത്. മുൻപ് മകളുടെ ഡാൻസ് വീഡിയോകളും പിന്നീട് മകളുടെ പിറന്നാൾ ആഘോഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മക്കൾക്ക് കറിനോടുള്ള ഇഷ്ടത്തെ കുറിച്ചും കോഹ്ലിയുടെ കാറിൽ യാത്ര ചെയ്തതും എല്ലാം വലിയ തരംഗമായാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. എന്തായാലും താരത്തിന്റെ മകളുടെയും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മകൾ വളർന്നു അമ്മയോടൊപ്പം എത്തി എന്ന രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.

Comments are closed.