പല്ലിലെ കറ കളയാൻ ഒരു എളുപ്പ വഴി.. ഇത് ഉപയോഗിച്ചു പല്ല് തേച്ചാൽ മതി.. ഇത് കറയും പോകും.. | Teeth Whitening

നാമെല്ലാവരും പല്ലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും ബ്രഷ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എത്ര ബ്രഷ് ചെയ്തെ ങ്കിലും പല്ലിനെ കറകളും മറ്റ് അഴുക്കുകളും മുഴുവൻ ആയിട്ടും പോകാത്തത് നമ്മളെ എല്ലാവരെയും അലട്ടുന്നുണ്ട്. വളരെ സിമ്പിൾ ആയി അധികം ചിലവില്ലാതെ പല്ലു വെളുക്കാൻ ഉള്ള ഒരു ടിപ്സ്

നമുക്ക് നോക്കാം. അതിനുവേണ്ടി ആദ്യം ഒരു പാത്രത്തിൽ ഒരു കഷണം ഇഞ്ചി എടുക്കുക. ശേഷം ആ ഇഞ്ചി ചെറുതായിട്ടൊന്ന് അരിഞ്ഞെടുക്കുക. അടുത്തതായി ഒരു ചെറു നാരങ്ങയുടെ പകുതി എടു ത്തിട്ട് നീര് പിഴിഞ്ഞ് ഇഞ്ചിയുടെ മുകളിലേക്ക് ഒഴിച്ച് നന്നായി ഒന്നു മിക്സ് ചെയ്തു എടുക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ഒരു ടൂത്ത്പേസ്റ്റ് ആണ്. അതിനുവേണ്ടി ഏത് ടൂത്ത്പേസ്റ്റ്

എടുക്കാവുന്നതാണ്. ഫ്ലൂറൈഡ് അല്പം അധികമുള്ള ടൂത്ത്പേസ്റ്റ് എടുക്കുന്നതാണ് നല്ലത്. എന്നിട്ട് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചിയുടെ മുകളിലേക്ക് സാധാരണ നമ്മൾ ബ്രഷ് ചെയ്യു മ്പോൾ എടുക്കുന്ന അതേ അളവിൽ ടൂത്ത്പേസ്റ്റ് ഇടുക. ശേഷം ഇഞ്ചിയുടെയും നാരങ്ങാനീര് കൂടെ ആ ടൂത്ത്പേസ്റ്റ് നല്ലപോലെ ഒന്ന് മിസ്സ് ചെയ്തു കൊടുക്കുക. മിക്സ് ചെയ്യുമ്പോൾ ടൂത്ത്പേസ്റ്റ് നന്നായി

പതഞ്ഞ് നല്ലപോലെ യോജിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം സാധാരണ നമ്മൾ ചെയ്യുന്ന പോലെ ഒരു ബ്രഷ്ലിലേക്ക് അത് ഇട്ട് നന്നായി ബ്രഷ് ചെയ്യണം. അപ്പോൾ പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറകൾ ഒക്കെ പോകുന്നതായി കാണാം. ഇങ്ങനെ നിങ്ങൾ മൂന്നുദിവസം ചെയ്താൽ മതി അപ്പോൾ പല്ലിലെ കറകൾ ഒക്കെ മാറി പല്ല് നല്ല വൃത്തിയായി വെളുക്കുന്ന തായി കാണാം. Video Credits : Home tips by Pravi

Comments are closed.