പഞ്ചരത്നങ്ങളെ തേടി വീണ്ടും സന്തോഷം 😍😍 പുതിയ അതിഥിയെ സ്വീകരിച്ച് രമാദേവിയും മക്കളും.. രമാദേവി വീണ്ടും മുത്തശ്ശിയായി! 😍🥰

കേരളത്തിലെ കൊച്ചു കുഞ്ഞിനു പോലും സുപരിചിതരാണ് പഞ്ച രത്നങ്ങളും അവരുടെ അമ്മ രമാദേവിയും. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ രമാദേവിയ്ക്ക് ഒറ്റപ്രസവത്തിൽ ആണ് 5 കണ്മണികൾ പിറന്നത്. നിമിഷങ്ങളുടെ ഇടവേളയിൽ പിറന്ന ആ കൺമണികൾക്ക് അമ്മ രമാദേവിയും അച്ഛൻ പ്രേംകുമാറും ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരുകൾ നൽകി. മലയാളികൾ അവരെ സ്നേഹത്തോടെ പഞ്ചരത്നങ്ങൾ എന്ന് വിളിച്ചു.

പഞ്ചരത്നങ്ങളുടെ വീട്ടിലെ ഓരോ സന്തോഷവും സ്വന്തം വീട്ടിലെ സന്തോഷമായാണ് ഓരോ മലയാളികളും കാണുന്നത്. ഇപ്പോഴിതാ എല്ലാവർക്കുമായി ആ സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ ഒരു അതിഥി കൂടി വരുന്നു. പഞ്ചരത്നങ്ങളിലെ മൂത്തയാളായ ഉത്ര ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. കൊല്ലം പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവത്തിൽ ഒരു പെൺകുഞ്ഞിനാണ്

ഉത്ര ജന്മം നൽകിയിരിക്കുന്നത്. കൊല്ലം ആയുർ സ്വദേശി അജിത് കുമാറാണ് ഉത്രയുടെ ഭർത്താവ്. ഇദ്ദേഹം മസ്കറ്റിൽ ഹോട്ടൽ മാനേജർ ആണ് . ഉത്രയാകട്ടെ ഫാഷൻ ഡിസൈനറും. കുടുംബത്തിലേക്ക് എത്തിയ രണ്ടാമത്തെ കണ്മണിയെ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. പഞ്ചരത്നങ്ങൾ മൂന്നാമത്തെയാൾ ആയ ഉത്തരയ്ക്ക് ആണ് ആദ്യത്തെ കണ്മണി പിറന്നത്. 1995 നവംബർ 18 നാണ് രമാദേവിയും പ്രേംകുമാറിനും

അഞ്ചു കുട്ടികൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയസ്സ് ആയപ്പോൾ ആദ്യ ദുരന്തം അവരെ തേടിയെത്തി. അച്ഛന്റെ അപ്രതീക്ഷിത വിയോഗം ആയിരുന്നു അത്. എന്നാൽ പ്രതിസന്ധികളിൽ തളർന്നുപോകാതെ രമാദേവി മക്കൾക്കായി ജീവിതം മാറ്റിവെച്ചു. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ടാണ് രമാദേവി പിന്നീടുള്ള ജീവിതം കെട്ടിപ്പടുത്തത്. പോയ കാലങ്ങളിലൊക്കെയും മക്കൾക്ക് സ്നേഹ തണലായ് ഈ അമ്മ ഇപ്പോൾ മുത്തശ്ശിയായതിന്റെ നിർവൃതിയിലാണ്.

Rate this post

Comments are closed.