ഉറുമ്പ്, ചാഴി, വെള്ളീച്ചയെ തുരത്താൻ പപ്പായ ഇല കൊണ്ട് ഒരു അടിപൊളി ജൈവ കീടനാശിനി.!! | Papaya Leaf for Whiteflies

Papaya Leaf for Whiteflies Malayalam : ചെടികളിലും പച്ചക്കറികളും ഉണ്ടാകുന്ന ചാഴി, ഉറുമ്പ്, വെള്ളീച്ച മുതലായ കീടങ്ങളുടെ ശല്യം മാറ്റുവാനായി വീടുകളിൽ തന്നെ സിമ്പിളായി നിർമ്മിച്ചെടുക്കുന്ന ഒരു ജൈവ കീടനാശിനിയെ കുറിച്ച് നോക്കാം. ഈയൊരു കീടനാശിനി ഉണ്ടാക്കുവാനായി നമ്മുടെ തൊടികളിലും വീടുകളിലും പറമ്പുകളിലും ഒക്കെ യാതൊരു പരിപാലനവും

കൂടാതെ വളർന്നു നിൽക്കുന്ന പപ്പായയുടെ ഇല മതി എന്നുള്ളത് ഈ ജൈവ കീടനാശിനിയുടെ ഒരു പ്രത്യേകതയാണ്. കീടനാശിനി ഉണ്ടാക്കുവാനായി ഒരു പപ്പായയുടെ ഇല എടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ചെറുതായി മുറിച്ചിടുക. ഇല തെരഞ്ഞെടുക്കുമ്പോൾ വാടിയ ഇലയും മഞ്ഞളിപ്പ് കലർന്ന ഇലയും എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Papaya Leaf

ശേഷം അതിലേക്ക് ഒരു 7 വെളുത്തുള്ളി ചതച്ച് ഇട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് തണുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം കൈകൊണ്ട് നല്ല പോലെ ഇളക്കി കൊടുക്കുക. അടുത്തതായി ഇത് ഒരു രാത്രി മുഴുവൻ വെളുത്തുള്ളിയുടെയും ഇലയുടെയും സത്ത് ഒക്കെ ഇറങ്ങി വരുവാനായി മാറ്റിവയ്ക്കുക. രാവിലെ എടുത്തതിനു ശേഷം

നന്നായി പിഴിഞ്ഞ് നീര് എടുക്കുക. കൈ കൊണ്ട് നല്ലപോലെ പിഴിഞ്ഞ് ഇല ഒക്കെ മാറ്റിയതിനു ശേഷം ലായനി അരിപ്പ കൊണ്ട് അരിച്ചു മറ്റൊരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് 1 ഗ്ലാസ് കഞ്ഞിവെള്ളവും 2 ഗ്ലാസ് പച്ചവെള്ളം ഒഴിച്ച് നേർപ്പിച്ച ശേഷം ഇലകളുടെ അടിയിലും തണ്ടിലും സ്പ്രേ ചെയ്യുക. Video credit : Floral Rush

Rate this post