പത്തുമണി ചെടി തഴച്ചു വളരാൻ ഇതൊന്ന് ഇട്ടു നോക്കൂ.. പത്തുമണി ചെടി നടീൽ രീതിയും പരിചരണവും.!! | Pathumani plant care

Pathumani plant care malayalam : പൂന്തോട്ടത്തെ മനോഹരമാക്കുന്ന പത്തുമണി ചെടികൾ മഴക്കാലത്ത് വേണ്ടവിധത്തിൽ പരിചരിച്ചില്ലെങ്കിൽ അത് നശിച്ചു പോകുന്നതിനും പിന്നീട് അടുത്ത വർഷത്തേക്ക് പൂക്കൾ ഉണ്ടാകാതിരിക്കുന്നതിനും അത് കാരണമായേക്കാം. ഈ സാഹചര്യത്തിൽ മഴക്കാല സംരക്ഷണം പത്തുമണി ചെടിയ്ക്ക് വളരെയധികം ആവശ്യമാണ്.

അതു കൊണ്ടുതന്നെ ഇന്ന് മഴക്കാലത്ത് പത്തു മണി ചെടി എങ്ങനെ സംരക്ഷിക്കാം എന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പത്തുമണി ചെടിയുടെ ചുവട് നിരീക്ഷി ക്കുകയാണ്. ചുവട്ടിലെ തണ്ട് ചുവന്ന കളറിൽ ആണെങ്കിൽ പിന്നീട് അത് അധികനാൾ പൂവിടില്ല. അതു കൊണ്ടുതന്നെ അത്തരത്തിലുള്ള ചെടികൾ ചെടിച്ചട്ടിയിൽ

നിന്നോ ബാഗിൽ നിന്നോ നീക്കം ചെയ്യുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അതിനുശേഷം ഇതൊന്ന് റി പോർട്ട് ചെയ്യാം. ഈ ചെടി നടുന്ന അതേ മണ്ണ് തന്നെ റിപ്പോർട്ടിങ്ങിന് ആയി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു ചെടിച്ചട്ടിയിലേക്ക് മണ്ണ് ഇട്ടു കൊടുത്ത ശേഷം അതിലേക്ക് കുറച്ച് ചാണകപ്പൊടി, അല്പം മണൽ, അതു പോലെതന്നെ ആൻറി ഫങ്കൽ പൊടി

എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം വേണം ചെടി ഇതിലേക്ക് നടുവാൻ. ഇതിലേക്ക് പുതിയ ചെടികൾ നടാവുന്നതാണ്. കരുത്തുള്ള തണ്ടുകൾ മുറിച്ചെടുത്ത ശേഷം മണ്ണിൽ വിരലുകൾകൊണ്ട് തന്നെ ചെറിയ കുഴിയുണ്ടാക്കി വേണം ചെടി നടുവാൻ. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Shilpazz Thattikootu

Rate this post