പേളിഷ് പൊളിച്ചടുക്കി! 😍🔥 തകർപ്പൻ ഡാൻസുമായി പേളിയും ശ്രീനിയും 🔥🔥 ജീവിതം ആഘോഷമാക്കി താരദമ്പതികൾ 😍😍 [വീഡിയോ]

പാട്ടുപാടുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്യുന്ന താരങ്ങളെ വളരെ പെട്ടെന്ന് അംഗീകരിക്കുന്നവർ ആണ് മലയാളികൾ. പ്രത്യേകിച്ചും ആരാധകരുമായി അത്രയും ബന്ധം പുലർത്തുന്ന താരങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രീനിഷും പേർളിയും. വെറുമൊരു അവതാരകയായി വന്ന് ജനഹൃദയം കീഴടക്കിയ വ്യക്തിത്വമാണ് പേർളിയുടെത്. സീരിയൽ രംഗത്തിലൂടെ എത്തിയ

ശ്രീനിഷും ആരാധക ഹൃദയം കവർന്നെടുത്തത് വളരെ പെട്ടെന്നായിരുന്നു. പേർളി ശ്രീനിഷ് വിവാഹവും നീല മോളുടെ ജനനവും ഒക്കെ മലയാളികൾ ആഘോഷമാക്കി എന്നുവേണം പറയാൻ അവതാരകയ്ക്ക് അപ്പുറത്ത് ഡാൻസിലും പാട്ടിലും ഷോർട്ട് ഫിലിം മേക്കിംഗിലും ഒക്കെ കഴിവ് തെളിയിച്ച പേർളി ശരിക്കും ഒരു സകലകലാവല്ലഭ തന്നെയാണ്. ഇന്നും സോഷ്യൽ മീഡിയയിൽ പേളിഷ് പ്രണയവും അവരുടെ ഫൈറ്റും ഇണക്കവുമെല്ലാം തന്നെ ചർച്ച വിഷയമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പേർളിയുടെ വിശേഷങ്ങൾ ആരാധകർ സ്വന്തം വിശേഷങ്ങൾ എന്നതുപോലെ തന്നെ ഏറ്റെടുക്കും. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കുഞ്ഞു നിലയും കുട്ടി സെലിബ്രിറ്റിയാണ്. കുട്ടി താരത്തിനും ആരാധകർ ഏറെയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന

താരങ്ങൾ ഇപ്പോൾ തങ്ങളുടെ ഇൻസ്റ്റയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. പേർളി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ ശ്രീനിഷ് ഒപ്പം ചുവടുവയ്ക്കുന്ന പേർളി ഈ സ്റ്റെപ്പുകൾ തനിക്കു പഠിപ്പിച്ചു തന്നതിന് ശ്രീനിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ താരദമ്പതികളുടെ നൃത്തച്ചുവടുകൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Rate this post

Comments are closed.