Pearle Maaney : ആകാശത്തേക്ക് പറന്ന് ശ്രീനിഷും പേളിയും; കല്യാണത്തെക്കുറിച്ചുള്ള പേളിയുടെ പുതിയ പോസ്റ്റ് വൈറലാകുന്നു.!! [വീഡിയോ]

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. ടെലിവിഷൻ ഷോകളുടെ അവതാരകയായും സിനിമകളിൽ ഇഷ്ടകഥാപാത്രങ്ങളായും പേളി നിറഞ്ഞു നിന്നിരുന്നു. നടൻ ശ്രീനിഷുമായ് ബിഗ്ഗ്ബോസ്സിൽ വെച്ച് പേളിക്കുണ്ടായ പ്രണയം ആദ്യം പ്രേക്ഷകർ വിശ്വസിച്ചില്ല. ബിഗ്ഗ്‌ബോസ്സിൽ കപ്പടിക്കാനുള്ള വെറുമൊരു സ്ട്രേറ്റജിയാകും അതെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ ഷോയിൽ നിന്നും പുറത്തിറങ്ങിയ പേളിയും

ശ്രീനിഷും ജീവിതത്തിൽ ഒന്നിച്ചു. ഇരുവരുടെയും വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ പേളി പങ്കുവെക്കുന്ന ഒരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന സാഹസിക ആകാശയാത്രയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെക്കുന്നുണ്ട്. “ചില അനുഭവങ്ങൾ

ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കും. സംസാരിച്ചുവരുന്നത് വിവാഹത്തെ കുറിച്ചാണ്” എന്നായിരുന്നു താരം കുറിച്ചത്. ‘എന്ത് ധൈര്യമാണ് പേളിക്ക്’, ‘ഇരുവരും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ’ എന്നൊക്കെയാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്ന കമ്മന്റുകൾ. ‘ബിഗ്ഗ്‌ബോസ് ഷോയിൽ നിങ്ങളുടെ സൗഹൃദം കണ്ടപ്പോഴേ ഞങ്ങൾക്ക് അറിയാമായിരുന്നു, ഇത്‌ അഭിനയമല്ല യഥാർഥ്യമാണെന്ന്’

എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ബിഗ്ഗ്‌ബോസ് ഷോയുടെ റണ്ണർ ആപ്പ് ആയിട്ടായിരുന്നു പേളിയുടെ മടക്കം. ഷോ കഴിഞ്ഞപ്പോഴും ആരാധകർ അറിയാൻ ആഗ്രഹിച്ചത് പേളിയും ശ്രീനിഷും ഒന്നിക്കുമോ എന്നായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം നിളമോളാണ്. കുഞ്ഞിന്റെ വിശേഷങ്ങൾ ശ്രീനിഷും പേളിയും പങ്കുവെക്കാറുണ്ട്. നിളമോൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുമുണ്ട്.

Comments are closed.