ചെടി നടുമ്പോൾ ചിരട്ട ഉപയോഗിച്ച് ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ !! | Plant Cultivation Using coconutshell

Plant Cultivation Using coconutshell Malayalam : വീടിന്റെ ഭംഗി കൂട്ടാനായി അകത്തും പുറത്തും ചെടികൾ നടാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും ചെടി നടാൻ ആവശ്യത്തിന് മണ്ണോ വളമോ ഇല്ലാത്തതായിരിക്കും പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്ന കാര്യം. അതിന് പകരമായി വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഒരു അടിപൊളി പോട്ട് മിക്സ് തയ്യാറാക്കി ഇൻഡോർ പ്ലാന്റുകൾ വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഈയൊരു പോട്ട് മിക്സ് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് ചിരട്ടകളാണ്. തേങ്ങ ചിരകി കഴിഞ്ഞ് സാധാരണയായി നമ്മൾ കളയുന്ന ചിരട്ടകൾ ഒരു ബക്കറ്റിൽ വെള്ളം നിറച്ച് രണ്ടോ മൂന്നോ ദിവസം കുതിരാനായി ഇടുക. ശേഷം അത് വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക. ചെടി നടാനുള്ള പോട്ടിനകത്തായി അതിന്റെ ഏറ്റവും താഴ്ഭാഗത്ത് മൂന്നോ നാലോ ചിരട്ടകൾ സെറ്റ് ചെയ്തു കൊടുക്കുക.

ശേഷം അതിന് മുകളിൽ ഉണങ്ങിയ കരിയില പൊടിച്ചതോ, അതല്ലെങ്കിൽ വീട്ടിലുള്ള തെർമോകോൾ കഷ്ണം, പ്ലാസ്റ്റിക് എന്നിവയിൽ ഏതെങ്കിലും ഒന്നോ ചെറിയ പീസുകളായി നിറച്ചു കൊടുക്കുക.അതിന് മുകളിലേക്ക് കരിയില ഇട്ട് ഉണ്ടാക്കിയ മണ്ണിന്റെ പോട്ട് മിക്സ് ആണ് നിറച്ചു കൊടുക്കേണ്ടത്. ഈയൊരു മിക്സിലേക്ക് അല്പം വെള്ളം തളിച്ചു കൊടുത്ത ശേഷം വേണം ചെടി നടാൻ.

ചെടി നടുമ്പോൾ ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം മുറിച്ച് കളഞ്ഞു വേരോടുകൂടി വേണം പിടിപ്പിക്കാൻ. ചെടി നല്ലതുപോലെ വളർന്നു തുടങ്ങിയാൽ ദിവസത്തിൽ ഒരു തവണയെങ്കിലും ചെടിക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്ത പോട്ടുകൾ വീടിന്റെ അകത്തോ പുറത്തോ അലങ്കാരത്തിനായി ഉപയോഗിക്കാം. മാത്രമല്ല ഈ ഒരു പോട്ട് മിക്സിൽ ചെടി നന്നായി തഴച്ചു വളരുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video credit : POPPY HAPPY VLOGS

2/5 - (1 vote)