പ്ലാസ്റ്റിക് കുപ്പി കളയല്ലേ ചെടി ഇനി ഇവൻ നനക്കും.. വെറുതെ കളയുന്ന കുപ്പി മതി ഇനി പൂന്തോട്ടം നനക്കാൻ.!! | Plastic bottle garden tricks

പൂന്തോട്ട പരിപാലനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ജലസേചനം എന്ന് പറയുന്നത്. എന്നാൽ ചില സാഹചര്യത്തിൽ വേണ്ടവിധത്തിൽ നമുക്ക് ചെടിക്ക് വെള്ളം നനച്ചു കൊടുക്കാൻ സാധിക്കാതെ വരും. ദൂര യാത്രയ്ക്ക് പോവുകയോ പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകേണ്ടി ഒക്കെ വരുമ്പോൾ ചെടിക്ക് വേണ്ടവിധ ത്തിൽ വെള്ളമൊഴിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും.

പിന്നീട് ഈ ചെടി നശിച്ചുപോകുന്നതിന് ഇത് കാരണം ആയേക്കാം. എന്നാൽ ഇന്ന് അതിനൊരു പ്രതിവിധി യാണ് പരിചയപ്പെടാൻ പോകുന്നത്. ചെടികൾക്ക് നമ്മുടെ ഇഷ്ടാനുസരണം വെള്ളമൊഴിച്ചു കൊടുക്കാവുന്ന പുതിയ ഒരു ട്രിക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് വീട്ടിൽ ഉപയോ ഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ മാത്രമാണ്. അല്പം നീളം ഉള്ള കുപ്പികൾ ആണ് ഇതിനായി

അനുയോജ്യമായത്. അടപ്പിന് നല്ല മുറുക്കമുള്ള കുപ്പി വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ഇങ്ങനെ തിരഞ്ഞെടുത്ത കുപ്പിയുടെ ചുവടുഭാഗത്ത് ഒരു ഭാഗത്ത് മാർക്കർ വെച്ച് ഒരു ചെറിയ അടയാളം ഇട്ടുകൊടു ക്കാം. അതിനുശേഷം ഒരു കമ്പി ചൂടാക്കി ചെറിയ ഒരു കിഴുത്ത ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം കുപ്പിയിൽ നിറയെ വെള്ളം നിറയ്ക്കാം. അടപ്പ് കൊണ്ട് മൂടി നന്നായി മുറുക്കി

അടയ്ക്കുകയാണ് ഇനി ചെയ്യേണ്ടത്. ഇങ്ങനെ കുപ്പിയുടെ വായ് നന്നായി മുറുക്കി അടയ്ക്കുമ്പോൾ ഇതിൽ വായു തിങ്ങിനിറഞ്ഞ് വെള്ളം പുറത്തേക്ക് പോകാതിരിക്കുന്നതിന് സഹായിക്കും. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഇനി ഈ കുപ്പി നമുക്ക് ചെടിയുടെ അരികിലായി സെറ്റ് ചെയ്യാം.. Video Credits : J4u Tips