ചക്ക കായ്ക്കാൻ! പ്ലാവ് ഇനി വേരുമുതൽ കായ്ക്കാൻ ഒരു സൂത്രപ്പണി ഇങ്ങനെ ചെയ്താൽ ഏത് പ്ലാവും കുലകുത്തി കായ്ക്കും.!! | plavu krishi plavu kaaykkan Malayalam
plavu krishi plavu kaaykkan Malayalam : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.
“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് ആസ്പദമാക്കിയാണ് ഇങ്ങനെ പറയുന്നത്. നിങ്ങളുടെ വീട്ടുപറമ്പിൽ കായ്ക്കാതെ നിൽക്കുന്ന പ്ലാവുകളുണ്ടോ?? എങ്കിൽ ഇനി പറയാൻ പോകുന്ന ഈ സൂത്രം ചെയ്തു നോക്കൂ.

കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക വളരും. ആ പഴഞ്ചൊല്ലിൽ പറഞ്ഞതു പോലെ. ആദ്യം പ്ലാവിന്റെ ചുവട്ടിലും പരിസരത്തുമായി വീണുകിടക്കുന്ന ഉണങ്ങിയ ഇലകളെല്ലാം പ്ലാവിൻ ചുവട്ടിൽ കൂട്ടി വച്ച് പുകയിടുക. ശേഷം ഒരു ബക്കറ്റിൽ ആത്യാവശ്യം വെണ്ണീറെടുക്കുക. ശേഷം അതിലേക്ക് ഒരു ചിരട്ട ഉപ്പിടുക. ശേഷം വെള്ളം കൂടെ ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തയ്യാറാക്കിയ കൂട്ട് പ്ലാവിന്റെ ചുവട്ടിൽ ചുറ്റുഭാഗവും ഒഴിച്ച് കൊടുക്കുക. ഇത്രയേ വേണ്ടൂ. വരുന്ന വർഷം നിറയെ ചക്കയായിരിക്കും. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ തൊടിയിലെ പ്ലാവിന്റെ വേരിൽ വരെ ചക്കയായിരിക്കും. ഈ സൂത്രം ചെയ്തിട്ട് പ്ലാവിന്റെ വേരിൽ വരെ ചക്ക കായ്ച്ചത് കാണണ്ടെ? അതിനായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ.Video Credit : Rose & Rose channel