പൂർണിമയ്ക്ക് ജന്മദിനത്തിൽ കിട്ടിയ സമ്മാനമോ ഇന്ദ്രൻ!!! ഹാപ്പി ബർത്ത്ഡേ റ്റു യു.. ഹാപ്പി ആനിവേഴ്സറി ടു അസ്.. വൈറലായി ഇന്ദ്രജിത്തിന്റെ വാക്കുകൾ.!! | Poornima Indrajith

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പൂർണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്ത് സുകുമാരനും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബം കൂടിയാണ് ഇവരുടേത്. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം ഇവർ സോഷ്യൽ മീഡിയയിൽ സജീവമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ വീഡിയോ റീലുകൾക്കും ഫോട്ടോഷൂട്ടുകൾക്കും ഒക്കെ നിരവധി ആരാധകരാണുള്ളത്.

വർണകാഴ്ചകൾ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് മലയാള സിനിമയിൽ സജീവമായ താരം വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിനു പുറമേ മോഡലിങ്ങിലും കഴിവ് തെളിയിച്ചിട്ടുള്ള പൂർണിമ ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയാണ്. പടയണി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു

കൊണ്ടാണ് ഇന്ദ്രജിത്ത് അഭിനയത്തിലേക്ക് കടന്നു വന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത്. പ്രണയ വിവാഹമായിരുന്നു പൂർണ്ണ യുടെയും ഇന്ദ്രജിത്തിന്റെയും. 2002 ലായിരുന്നു ഇരുവരുടെയും വിവാഹം. പത്തൊമ്പതാം വിവാഹവാർഷികം ആണ് എന്ന് ഇരുവരും ചേർന്ന് ആഘോഷിക്കുന്നത്. പൂർണിമയുടെ ജന്മ ദിനം കൂടിയാണ് ഇന്ന്. അതുകൊണ്ടുതന്നെ പൂർണിമയ്ക്ക് ഇത് ഇരട്ടിമധുരത്തിന്റെ ദിവസമാണ്.

വിവാഹ ദിവസത്തെ ചിത്രവും ഒരുമിച്ചുള്ള ഏറ്റവും പുതിയ മറ്റൊരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് ഇന്ദ്രജിത്ത് പ്രിയതമയ്ക്ക് ജന്മദിനാശംസകളും വിവാഹവാർഷിക ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ജന്മദിനത്തിൽ പൂർണമയ്ക്ക് കിട്ടിയ സമ്മാനമാണോ ഇന്ദ്രജിത്ത് എന്നും ആരാധകർ കൗതുക പൂർവം ചോദിക്കുന്നു.

Comments are closed.