വെറും 5 മിനിറ്റ് കൊണ്ട് പൊറോട്ട വെച്ച് ഒരു അടിപൊളി ഐറ്റം തയ്യാറാക്കാം.. ഒരു കിടിലൻ ഐറ്റമാണ്.. ഇതുപോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ.. | Porotta recipe

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ  പ്രധാനിയാണ് പൊറോട്ട. തലേന്ന് വാങ്ങുന്ന പൊറോട്ട പിറ്റേ ദിവസ ത്തേക്ക് എടുത്തു വെക്കുമ്പോൾ കട്ടിയാകുന്നത് സ്വാഭാവികമാണ്. കട്ടിയായ പൊറോട്ട വെച്ച് എങ്ങനെ അടി പൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കുന്നത്.. ആദ്യം പൊറോട്ട ചെറുതായി കട്ട് ചെയ്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായൊന്ന് കറക്കി എടുക്കുക.

ചെറിയ ചെറിയ കഷണങ്ങളായി കിട്ടുന്ന പൊറോട്ട ഒരു ബൗളിലേക്ക് മാറ്റി വെക്കാം.  ഒരു കടായി എടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കുക ഇതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. ഇതി ലേക്ക് ഒരു സബോള മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.  സബോള  നന്നാ യിട്ട് വഴണ്ടു

വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് കൊടുത്തു നന്നായി വൈയറ്റി എടുക്കുക.  ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകു പൊടിയും മുക്കാൽ ടീസ്പൂ ൺ ചിക്കൻ മസാലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക  മസാലയുടെ

പച്ച മണം മാറി വരുമ്പോൾ അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് മസാല ഒന്ന് ഗ്രേവി ആക്കി മാറ്റുക. അതിലേക്ക് മൂന്ന് കോഴിമുട്ട പുഴുങ്ങി യത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത് കൂടെ ചേർത്ത് നന്നായി ഇളക്കി എടുക്കാം.  ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന പൊറോട്ട ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : ഉമ്മച്ചിന്റെ അടുക്കള by shereena

Comments are closed.