പത്തുമണി എങ്ങനെ ഇത്രയും പൂക്കൾ!! പത്തുമണി ചെടിയിൽ പൂക്കൾ കൊണ്ട് നിറയാൻ ഇതുമാത്രം മതി.!! | portulaca flowering tips

വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാവുന്നതും പരിപാലിക്കുന്നതും ആയ ഒരു പൂച്ചെടി ആണ് പത്തുമണി എന്ന് പറയുന്നത്. അധികം വളപ്രയോഗങ്ങളോ ചിലവൊന്നും ആവശ്യം ഇല്ലാത്തതു കൊണ്ട് തന്നെ തുടക്കക്കാർക്ക് പോലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ മനോഹരമായ ഒരു പത്ത് മണി ചെടി യുടെ പൂന്തോട്ടം നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്.

വേനൽക്കാലത്താണ് പത്തുമണിച്ചെടി അധികവും നടുവാനും പരിപാലിക്കുവാനും ഉചിതമായ സാഹചര്യം. മഴക്കാലമാകുമ്പോൾ ചെടിയുടെ തണ്ടിലും ഇലയിലും ഒക്കെ വെള്ളം കയറി ചീഞ്ഞു പോകുന്നതിനും പൂക്കളും വിത്തും കൊഴിഞ്ഞു പോകുന്ന തിനും കാരണമായേക്കാം. എങ്ങനെയാണ് പത്തുമണി ചെടി നടുന്നതിനും പരിപാലന ത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്തൊക്കെയാണെന്നുമാണ് ഇനി പറയാൻ പോകുന്നത്. എപ്പോഴും പത്തുമണി ചെടിയിൽ നിന്ന് ചെറിയതായി മുറിച്ചെടുത്ത തണ്ട് നമുക്ക് മണ്ണിൽ നടാവുന്നതാണ്. പത്തുമണിച്ചെടി വളരുന്നതിന് വേണ്ടി ആദ്യമുണ്ടാകുന്ന മൊട്ടും ചെറിയ തളിരും ഒക്കെ ഒടിച്ചു കളയാവുന്നതാണ്. ഇങ്ങനെ ചെയുമ്പോൾ പുതിയ പുതിയ ബ്രാഞ്ചുകൾ ഉണ്ടാവുകയും അത്

കാടുപോലെ വളരുന്നതിനു സാഹചര്യമൊരുക്കുന്നു. മഴക്കാല ത്തിനു മുമ്പേതന്നെ പത്തുമണി ചെടിയിൽ നിന്നും അതിൻറെ വിത്തുകൾ ശേഖരിച്ചു വയ്ക്കുന്നത് ആയിരിക്കും ഉചിതം. പത്തുമണി ചെടിയുടെ കൂടുതൽ പരിപാലനത്തെ പറ്റി അറിയാൻ വീഡിയോ കാണുക.. Video Credits : J4u Tips