പത്തുമണി പൂക്കൾ കൊണ്ട് ഇനി ആറാട്ട്!! ഇങ്ങനെ ചെയ്താൽ ഏത് പത്തുമണിയും ചട്ടി നിറയെ പൂക്കും.!! | Portulaca Plant Care Tips

കാണാൻ നല്ല ഭംഗിയുള്ള പത്തുമണി പൂക്കൾ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇവ നട്ടു പിടിപ്പിക്കുന്നതിനു മണ്ണ് ഇടാനായി പഴയ ടയറുകൾ ഉണ്ടെങ്കിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ടയർ നല്ലപോലെ വൃത്തിയാക്കിയിട്ട് ഒരു കത്തി കൊണ്ട് വട്ടത്തിൽ വെട്ടി എടുക്കുക. അടുത്തതായി ഈ ടയർ മറിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്.

ടയർ മറിക്കാൻ അത്യാവശ്യം ബുദ്ധിമുട്ടുള്ള കാര്യം ആയതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം ചെയ്യാൻ. അടുത്തത് ഇതിൽ മണ്ണ് നിറച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. പൊതുവേ കേരളത്തിലെ മണ്ണിന് അമ്ലത്വം ശകലം കൂടുതൽ ഉള്ളവയാണ്. അതായത് മണ്ണിന്റെ പി എച്ച് വാല്യൂ കുറച്ചു കുറവാണ് എന്നാണ് അതിനർത്ഥം. അല്ലെങ്കിൽ അസിഡിക് ആണ് എന്നാണ് അർത്ഥം.

അപ്പോൾ മണ്ണിന്റെ പി എച്ച് വാല്യു ഉയർത്താനായി മണ്ണിലേക്ക് ആവശ്യമായ രീതിയിൽ കുറച്ചു കുമ്മായം ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. മണ്ണിൽ കുമ്മായപ്പൊടി വിതറി അതിനുശേഷം നല്ലപോലെ ഇളക്കി മണ്ണ് ഒരാഴ്ച പരത്തി ഇടണം. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു കാരണവശാലും ഈ സമയത്ത് വളങ്ങൾ ചേർക്കരുത്.

ടയറിനു ഉള്ളിലേക്ക് മണ്ണ് നിറച്ചതിനു ശേഷം പത്തുമണി ചെടിയുടെ തണ്ടുകൾ മണ്ണിളക്കി നട്ടു കൊടുക്കുക. ദിവസവും ഒരുനേരമെങ്കിലും നനച്ച് കൊടുക്കുക. പുതുതായി കിളിർത്തു വരുന്ന എല്ലാം മൊട്ടുകളും കട്ട് ചെയ്ത് കളയുകയാണ് ചെയ്യേണ്ടത്. വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ ഒന്ന് കണ്ടു നോക്കൂ.. Video credit : SAKALAM

Rate this post