ചെടികൾ കുലകുത്തി പൂക്കാൻ കഞ്ഞി വെള്ളത്തിന്റെ കൂടെ ഇതും കൂടി ചേർത്താൽ മതി.. പൂക്കൾ കൊണ്ട് നിറയും.!! | Powerful fertilizer for all flowering plants
Powerful fertilizer for all flowering plants in Malayalam : നമ്മുടെ പൂന്തോട്ടങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും ചെടികളുടെ ഇലകൾ ചുരുണ്ട് പോവുക ചെടികൾ മുരടിച്ചു പോവുക ഇലകളിൽ മഞ്ഞളിപ്പ് നിറം കാണുക സ്ലോ പ്ലാന്റ് ഗ്രോത്ത് എന്നിവയ്ക്കെതിരെ പ്രയോഗിക്കാവുന്ന നല്ലൊരു വളപ്രയോഗം പരിചയപ്പെടാം. ഈ വളം കൊടുത്തു കഴിഞ്ഞാൽ നല്ലൊരു ഇംപ്രൂവ്മെന്റ് ചെടികളിൽ കാണാൻ സാധിക്കുന്നതാണ്.
ഈയൊരു വളത്തിന് പൈസ ചെലവില്ലാതെ നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം മതി എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇതിനായി വേണ്ടത് നമ്മുടെ വീടുകളിൽ കാണുന്ന ചാരവും അതുപോലെതന്നെ കഞ്ഞിവെള്ളവും ആണ്. രണ്ടുമൂന്നുദിവസം മാറ്റിവെച്ച് പുളിപ്പിച്ച കഞ്ഞിവെള്ളം ഒരു ബക്കറ്റിൽ എടുത്തതിനു ശേഷം ഒരു പിടി ചാരം ഇട്ടു കൊടുക്കുക.
ഒരു ലിറ്റർ കഞ്ഞി വെള്ളത്തിന് ഒരു പിടി ചാരം എന്ന കണക്കിൽ ആയിരിക്കണം ഇട്ടു കൊടുക്കേണ്ടത്. കഞ്ഞി വെള്ള ത്തിൽ ഒരുപാട് മൈക്രോ ന്യൂട്രീഷൻസുകൾ അടങ്ങിയിട്ടുണ്ട്. ഇവ നേർപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ മണ്ണിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കുന്നതായി കാണാം. കൂടാതെ ചാരം എന്ന് പറയുന്നത് പൊട്ടാസ്യം തിന്റെ കലവറയാണ്.
കൂടാതെ ഇവയിൽ ഫോസ്ഫറസ് ധാരാളം അടങ്ങിയിരി ക്കുന്നു. പൂക്കൾ ഉണ്ടാകുവാൻ ആയി ചെടികൾക്ക് വേണ്ട മൂലകം എന്ന് പറയുന്നത് ഫോസ്ഫറസ് ആണ്. പഴവർഗങ്ങൾ ഉണ്ടാകാനും സഹായിക്കുന്ന ഒരു മൂലകമാണ് ഫോസ്ഫറസ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : LINCYS LINK