ജലദോഷം ആയിട്ടും ഹൃദയത്തിലെ ദർശന സോങ്ങ് പാടി ഞെട്ടിച്ച് പ്രിയ വാര്യർ 😳 ദർശന സോങ്ങ് വേറെ ലെവലാക്കി പ്രിയ വാര്യർ.!! [വീഡിയോ]

ഒരു കണ്ണിറക്കലിലൂടെ മലയാളികളെ മൊത്തം കയ്യിലെടുത്ത നടിയാണ് പ്രിയ വാര്യർ. യുവതാരനിരയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരം ഇന്ന് ദക്ഷിണേന്ത്യൻ സിനിമകളിൽ തിളങ്ങുകയാണ്. മോളിവുഡും ടോളിവുഡുമെല്ലാം മറ്റാർക്കും നൽകാത്ത ഒരു ഗ്ലാമർ പരിവേഷവും ഇതിനകം പ്രിയക്ക് സമ്മാനിച്ചു കഴിഞ്ഞു. അഭിനയത്തിന് പുറമേ പാട്ടും തനിക്ക് വഴങ്ങുമെന്ന് പ്രിയ തെളിയിച്ചിട്ടുണ്ട്.

നായികമാരിലെ ഗായികയും ഗായികമാരിലെ നായികയും എന്ന വിശേഷണവും പ്രിയ വാര്യർ സ്വന്തമാക്കി. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പാട്ടാണ് വൈറലായി മാറിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശനാ എന്ന ഗാനത്തിലാണ് പ്രിയ കൈവെച്ചിരിക്കുന്നത്. ദർശനാ സോങ്‌ കത്തിക്കയറി നിൽക്കുമ്പോഴാണ് പ്രിയയുടെ

വകയായും ഒരു ശ്രമം. കോൾഡ് വന്നതോടെ ശബ്ദവും നന്നായി എന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രിയയുടെ ദർശനാ സോങ് വീഡിയോ ആരാധകർക്ക് പുതിയൊരു സർപ്രൈസ് ആയി. പാട്ടിനെ വർണിച്ച് കമ്മന്റുകൾ വരുന്നതിനോടൊപ്പം പ്രേക്ഷകർ അവരുടെ ഇഷ്ടഗാനങ്ങൾ പ്രിയയുടെ ശബ്ദത്തിൽ കേൾക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു തുടങ്ങി. രജീഷ വിജയൻ മുഖ്യകഥാപാത്രത്തെ

അവതരിപ്പിച്ച ഫൈനൽസ് എന്ന സിനിമയിലെ ഒരു ഗാനവും പ്രിയ ആലപിച്ചിട്ടുണ്ട്. ഫ്രീക്ക്‌ പെണ്ണേ എന്ന ഗാനം പാടാമോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്ത് ചോദിക്കുമ്പോൾ അയ്യോ എന്ന ഇമോജിയിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. പാട്ട് മാത്രമല്ല, പാട്ടിനൊപ്പം പ്രിയയുടെ മുഖത്തെ ഭാവഭേദങ്ങളും ഏറെ മനോഹരമെന്നാണ് മറ്റുചിലരുടെ കമന്റ്. അഭിനയവും സംഗീതവും മാത്രമല്ല ഡാൻസും ഇഷ്ടമേഖല തന്നെയാണ്.

Rate this post

Comments are closed.