റോസിന്റെ കമ്പുകൾ കിളർപ്പിച്ച് എടുക്കാൻ ഇതാ ഒരു എളുപ്പ മാർഗം.. നാടൻ റോസ് എളുപ്പത്തിൽ കിളിർപ്പിക്കാം.!! | How to propagate rose cuttings easily

പലരുടെയും പൂന്തോട്ടങ്ങൾ അലങ്കരിക്കാൻ ആയി നട്ടുപിടിപ്പിക്കുന്ന ഒന്നാണ് റോസാ ച്ചെടികൾ. നല്ലതുപോലെ പൂത്ത വളർന്ന വിരിഞ്ഞു നിൽക്കുന്ന റോസാച്ചെടികൾ കാണാൻ പ്രത്യേകമൊരു ഭംഗിയാണ്. നാടൻ റോസാ ചെടികൾ എങ്ങനെ ഈസിയായി കിളിർപ്പിച്ച എടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. അതിനായി നടാൻ വേണ്ടി റോസ് കമ്പുകൾ എടുക്കുമ്പോൾ അടുപ്പിച്ചടുപ്പിച്ച് ഇലകൾ വരുന്ന കമ്പുകൾ എടുക്കാ നായി പ്രത്യേകം ശ്രദ്ധിക്കണം. ആ ഇലകളോട് കൂടിച്ചേർന്ന് ഭാഗത്ത്

നിന്നാണ് പുതിയ പുതിയ മുകുളങ്ങൾ വരുന്നത്. ഒത്തിരി വലിയ കമ്പുകൾ നട്ടുപിടിപ്പിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം വലിയ കമ്പുകൾ ആണെങ്കിൽ പ്രൂൺ ചെയ്യുമ്പോൾ ബുദ്ധിമുട്ടായിരിക്കും. കമ്പ് നടുവാൻ ആയി പോർട്ടിംഗ് മിക്സ്‌ തയ്യാറാ ക്കുമ്പോൾ കൊക്കോ പീറ്റ് എടുത്തതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു ഡിസ്പോസിബിൾ ഗ്ലാസിനു അടിയിൽ വെള്ളം വാർന്നു പോകാനായി തുളയിട്ട്

അതിലേക്ക് ഇവ നിറച്ചതിനു ശേഷം നടുന്നതാണ് നല്ലത്. മണ്ണില് നടുകയാണെങ്കിൽ വേര് പിടിക്കാനായി വളരെയധികം താമസം നേരിടുന്നത് ആയിരിക്കും. എന്നാൽ കൊക്കോ പീറ്റ് ആണെങ്കിൽ ആ ഒരു പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. അടുത്ത തായി ഗ്ലാസിന് ഉള്ളിലേക്ക് കമ്പുകൾ ഇറക്കി വെക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെറിയ രീതിയിൽ നനച്ച് അതിനു ശേഷം വീണ്ടും മൂന്നാലു

ദിവസം കഴിഞ്ഞു നനച്ചാൽ മതിയാകും. ഈ രീതി തുടരുകയാണെങ്കിൽ നല്ലതുപോലെ വേര് പിടിക്കുന്നതായി കാണാം. ഈ രീതിയിൽ എല്ലാവരും നാടൻ റോസ് കമ്പുകൾ കിളിർപ്പിച്ചു എടുക്കാൻ ശ്രമിക്കുമല്ലോ. How to propagate rose cuttings easily.. Video Credits : TipS noW