സ്യൂഡോമോണസ് അറിയേണ്ടതെല്ലാം.. സ്യൂഡോമോണസ് ലായിനിയുടെ ഉപയോഗവും ഗുണങ്ങളും.!! | Pseudomonas solution for plants

കൃഷി ചെയ്യുന്ന ആളുകൾക്ക് സ്യൂഡോമോണസ് ലായനി സുപരിചിതമാണല്ലോ. സ്യൂഡോമോണസ് എന്താണ് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. സ്യൂഡോമോണസ് എന്നാൽ ഒരു മിശ്ര ബാക്ടീരിയ ആണ്. നമ്മുടെ ചെടികൾ ഒക്കെ വളർന്നു വരാൻ കൊടുക്കുന്ന ഒരു ജൈവകീടനാശിനി ആണിത്. സ്യൂഡോ മോണസ് ലിക്വിഡ് രൂപത്തിലും പൊടി ആയിട്ടും കാണാവുന്നതാണ്.

ചെടികൾ പെട്ടെന്ന് ആരോഗ്യത്തോടെ വളരുവാൻ ആയിട്ടാണ് സ്യൂഡോമോണസ് ഉപയോഗിക്കുന്നത്. കുമിൾ രോഗത്തിന്, പെട്ടെന്നുള്ള വാട്ട രോഗത്തിന് ഇവയ്ക്ക് വേണ്ടിയും ഉപയോഗിക്കാറുണ്ട്. സ്യൂഡോമോണസ് പൊടി ഉപയോഗിക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം ഇട്ട് ഇളക്കി യോജിപ്പിച്ച് ആണ് ഉപയോഗിക്കുന്നത്. ശേഷം സ്പ്രേ ബോട്ടിൽ ആക്കി ചെടികളുടെ തണ്ടിലും ഇലയിലും ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുകയാണ് പതിവ്.

കൂടാതെ ഇതിന്റെ അടിഭാഗത്ത് ആയിട്ട് വരുന്ന ലായനി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രാസവളം ഉപയോഗിച്ച് അതിനുശേഷം സ്യൂഡോമോണസ് ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. രാസവളവും ഇതുമായി ചേരുന്നതല്ല. അതുപോലെ തന്നെ ചാരവും സ്യൂഡോമോണസ് നൊപ്പം ചേർക്കാൻ പാടുള്ളതല്ല. വെണ്ട, തക്കാളി, പയർ തുടങ്ങിയ

പച്ചക്കറികൾ പെട്ടെന്ന് വാടുവാറുണ്ട്. ഇവയ്ക്ക് നല്ലതാണ് സ്യൂഡോമോണസ് ലായനി. രണ്ടാഴ്ച കൂടുമ്പോൾ ഈ ലായനി സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.. Pseudomonas solution for plants. Video credit : Spoon And Fork