പുഴുങ്ങിയ മുട്ട പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കണേ.. ഒരു അടിപൊളി വിഭവം തന്നെ തയ്യാറാക്കാം.. എങ്ങനെ എന്ന് നോക്കൂ.. | Boiled Egg Recipe

തികച്ചും വ്യത്യസ്തമായ രീതിയിൽ ചെയ്തു എടുക്കാവുന്ന ഒരു വിഭവം നമുക്ക് നോക്കാം. അപ്പോൾ ഇത് ഉണ്ടാക്കുവാനായി ഇതിലേക്ക് ചേർക്കാനുള്ള അരി ആദ്യം കുതിർത്ത എടുക്കുകയാണ് ചെയ്യേണ്ടത്. അരക്കിലോ റൈസ് എടുത്തു കഴുകിയതിന് ശേഷം ഒരു ബൗളിൽ ഇട്ട് ഒരു മണിക്കൂർ നേരത്തേക്ക് വെള്ളം ഒഴിച്ച് കുതിർക്കാൻ വെക്കുക. അരികിലേക്ക് പിടിച്ചു കിട്ടുവാനായി കുറച്ചു ഉപ്പു ഈ സമയം തന്നെ

ചേർക്കുന്നത് വളരെ നല്ലതാണ്. അടുത്തതായി ഇതിനുവേണ്ടി മസാല ഉണ്ടാക്കുന്നതിനായി ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായതിനു ശേഷം മൂന്ന് മീഡിയം സൈസ് സബോള നീളത്തിൽ അരിഞ്ഞിട്ട് ഇതിനകത്ത് വഴറ്റി എടുക്കുക. ശേഷം ഒരു മൂന്നു മീഡിയം സൈസ് ഉള്ള തക്കാളിയും കൂടെ അരിഞ്ഞിട്ട് മൂടി വെച്ച് തക്കാളി ഉടഞ്ഞ് വരുന്നതുവരെ വേവിച്ചെടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക്

പേസ്റ്റ് ചേർത്ത് അതിന്റെ പച്ച മണം മാറി കഴിയുമ്പോൾ ശകലം തൈരും കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം അര ടേബിൾ സ്പൂൺ ബിരിയാണി മസാലയും കളർ ഇൻ ആയി കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കിയതിനുശേഷം അര കിലോ ചിക്കൻ ചേർത്ത് വേവിച്ച് എടുക്കുക. എന്നിട്ട് പുട്ടുകുറ്റിയിൽ വെള്ളം നിറച്ച് അതിൽ കുറച്ച് സ്‌പൈസസ് ഇട്ട് പുട്ടുകുറ്റിയിൽ ആദ്യം ചിക്കൻ മസാല നിറച്ച്

അതിനുമുകളിൽ കുതിർത്തു മാറ്റിവച്ചിരിക്കുന്നു അരിയിട്ട് അതിനു മുകളിൽ കുറച്ച് ചിക്കൻ മസാല ഇട്ട് ഒരു പുഴുങ്ങിയ മുട്ട നിറച്ച അതിനു മുകളിൽ വീണ്ടും കുറച്ചു മസാലയും ചോറും ഇട്ട് വേവി ച്ചെടുക്കുക. വെന്ത് കഴിയുമ്പോൾ നല്ല സ്വാദിഷ്ടമായ ബിരിയാണി റെഡി ആയിരിക്കുകയാണ്. വേവിക്കാൻ ആയി കുറച്ചു സമയമെടുക്കും എങ്കിലും നല്ല രീതിയിൽ ഒരു വെറൈറ്റി ബിരിയാണി നമുക്ക് ഇങ്ങനെ തയ്യാറാക്കാവുന്നതാണ്. Video Credits : Ladies planet By Ramshi

Comments are closed.