ആഘോഷങ്ങൾ ഒഴിയാതെ റബേക്കയും ശ്രീജിത്തും.. ഇരുവർക്കും ഇന്ന് പ്രത്യേക ദിവസം! 😍 വിവാഹത്തിന് പുറകെ അടുത്ത സന്തോഷമായി റബേക്ക.!! 😍🔥

കഴിഞ്ഞ ആഴ്ചയായിരുന്നു മലയാളികളുടെ ഇഷ്ട താരമായ റബേക്കാ സന്തോഷിന്റെയും സംവിധായകനായ ശ്രീജിത്ത് വിജയന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ആഘോഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയായിൽ നിറഞ്ഞു നിന്നിരുന്നു. സോഷ്യൽ മീഡിയായിൽ സജീവമായ താരത്തിന്റെ ആഘോഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലെ തരം​ഗമാണ്. വിവാഹത്തിനു പിന്നാലെ ഇപ്പോൾ മറ്റൊരു സന്തോഷം കൂടി പങ്കു വച്ചു കൊണ്ടാണ്

റബേക്ക സോഷ്യൽ മീഡിയയുടെ മുന്നിലെത്തിയിരിക്കുന്നത്. റബേക്കയുടെയും ശ്രീജിത്തിൻ്റേയും ജീവിതത്തിൽ ഇന്ന് പ്രത്യേക ദിവസമാണ്. താരത്തിനെ വീടിന്റെ ഗ്രഹപ്രവേശനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു എന്നാണ് താരം സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം ആയിരുന്നു റബേക്ക തന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിയതും അതേ ഫ്ലാറ്റിൽ പാലുകാച്ചൽ നടത്തിയതും.

ആ സമയം റബേക അവിടെ ഇല്ലായിരുന്നുവെങ്കിലും അത് ശ്രീജിത്ത് വീഡിയോ കോൾ വിളിച്ചു കാണിച്ചത് അന്നേ റബേക്ക തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറീ ആക്കി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ന്യൂ ഹോംമിന്റെ ഒരു വർഷമായി എന്ന സന്തോഷമാണ് റബേക്ക വീണ്ടും പങ്കുവച്ചിരിക്കുന്നത്. വിവാഹവും പാലുകാച്ചിയതിൻ്റെ ദിവസവും ഒക്കെ അടുത്ത് വരുന്നത് ഭാഗ്യമാണെന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് റബേക്ക അത് കൊണ്ടു തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെക്കെ ആരാധകർ ഏറ്റെടുക്കുമെന്നതാണ് സത്യം. വിവാഹ വീഡിയോയും വിവാഹത്തിന് പിറ്റേന്ന് രാവിലെ റബേക്കയെ ശ്രീജിത്ത് വിളിച്ചെഴുന്നേൽപ്പിക്കുന്ന വീഡിയോയും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

Rate this post

Comments are closed.