തെന്നിന്ത്യൻ താര സുന്ദരികളെ വെല്ലാൻ വൃദ്ധി മോൾ 😍😍 റെഡ് ഹാഫ് സാരി ഗൗണിൽ തിളങ്ങി കുഞ്ഞു താരം 😍🔥

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ വൈറലായ ഒരു ഡാൻസ് വീഡിയോയിലൂടെ ആണ് വൃദ്ധി വിശാൽ എന്ന കുട്ടി പ്രതിഭയെ മലയാളികൾ പരിചയപ്പെട്ടത്. പിന്നെ പതിയെ വൃദ്ധി സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിലധികം ആരാധകരാണ് വൃദ്ധി മോൾക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ് ക്യൂട്ടി ബ്യൂട്ടി സ്റ്റാറായ വൃദ്ധി വിശാൽ. സമൂഹ മാധ്യമങ്ങളിലെ ഡാൻസ്

റീലൂകളിലൂടെയും നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും സജീവമായ വൃദ്ധി മോളുടെ ബിഗ് സ്ക്രീനിലേക്കുള്ള കടന്നു വരവ് ജൂഡ് ആന്റണി സംവിധാനംചെയ്ത് അന്ന ബെന്നും സണ്ണിവെയ്നും പ്രധാന വേഷത്തിലെത്തിയ സാറാസ് എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ ചെറിയൊരു സീൻ ആയിരുന്നു എങ്കിൽ കൂടിയും ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സീനായിരുന്നു വൃദ്ധിയുടേത്. ഇപ്പോഴിതാ വീണ്ടും എത്തിയിരിക്കുകയാണ്

ഒരു ക്യൂട്ട് ലുക്കിൽ വൃദ്ധി വിശാൽ. ഇക്കുറി തെന്നിന്ത്യൻ താര സുന്ദരികളെ വെല്ലുന്ന രീതിയിലാണ് വൃദ്ധിയുടെ ഔട്ട് ഫിറ്റ്. teeny tiny ആണ് ഇത്തവണത്തെ കോസ്റ്റ്യൂ ഡിസൈനർ. preveen pravi ആണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം താരം പുത്തൻ മേക്കോവറുകളിൽ ഫോട്ടോ ഷൂട്ടുകളുമായി എത്തിയിരുന്നു. ഇവയെല്ലാം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.അച്ഛൻ വിശാൽ കണ്ണനും

അമ്മ ഗായത്രി വിശാലുമാണ് വൃദ്ധിയുടെ കലാപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ. മികച്ച ഡാൻസേഴ്സ് കൂടിയായ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വൃദ്ധിയുടെ ഡാൻസ് റീലുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനകം തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള ഓഫർ ഈ കുട്ടിതാരത്തിന് ലഭിച്ചു കഴിഞ്ഞു. തീർന്നില്ല, സാറാസിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള സിഗ്നിഫിക്കന്റ് ഫാഷൻ ടി വി യുടെ അവാർഡും വൃദ്ധിക്ക് ലഭിച്ചിരുന്നു.

Rate this post

Comments are closed.