ഒരു മിനിറ്റിൽ വെള്ളീച്ചയെ ഓടിക്കാം.. ഇലകളിലെ വെള്ളകുത്ത്‌ മാറ്റാൻ ഇതു മാത്രം മതി.!! | Remedies to get rid of mealybugs whiteflies

ഒരു പിടി ചോറ് കൊണ്ട് വെള്ളീച്ചയുടെ ശല്യം എങ്ങനെ കളയാം എന്നു നോക്കാം. പച്ചമുളക് കൃഷികളിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലന്മാരാണ് വെള്ളീച്ചകൾ. ഇലകളുടെ അടിയിലായി വെളുത്ത കുത്തുകൾ, വെള്ള പോലെയൊക്കെ കാണുന്ന ഒരുതരം ജീവിയാണ് വെള്ളീച്ച. മുളകിൽ മാത്രമല്ല എല്ലാ ചെടികളും വരുന്ന വെള്ളീച്ച

കളയുവാൻ ആയി ഒരു പിടി ചോറു മാത്രം മതിയാകും. അത് പഴയ ചോറാണ് എങ്കിലും പുതിയ ചോറ് ആണെങ്കിലും കുഴപ്പമില്ല. ഒരു പിടി ചോറ് ഒരു പാത്രത്തിൽ ഇട്ടതിനുശേഷം അതിലേക്ക് അരലിറ്റർ വെള്ളം ഒഴിച്ച് മൂടി മാറ്റി വയ്ക്കുക. മിനിമം ഒരാഴ്ചയെങ്കിലും നല്ലപോലെ അടിച്ച് മാറ്റി വയ്ക്കേണ്ടതാണ്. മുകളിലായി പാട കെട്ടാതിരിക്കാൻ എല്ലാ ദിവസവും

ഇളക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ശേഷം ഒരാഴ്ച കഴിഞ്ഞ് ഇവ നല്ലപോലെ മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെക്കുക. ശേഷം ഇതിലേക്ക് ഒരു തുള്ളി മണ്ണെണ്ണ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടിരട്ടി വെള്ളം ചേർത്തതിനു ശേഷം ആയിരിക്കണം ഇവ പ്രയോഗിക്കേണ്ടത്. ഈ ലായനി ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

ഒരുപ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. സ്പ്രേ ചെയ്യുമ്പോൾ ഇലകളുടെ അടിഭാഗത്ത് ആയിട്ട് വേണം സ്പ്രേ ചെയ്യുവാൻ. വെള്ളിച്ചയെ തുരത്താൻ ഉള്ള ഈ ഒരു ടിപ്പിനായി യാതൊരു മുതൽ മുടക്കും ആവശ്യമില്ല. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : PRS Kitchen