ഒരുപിടി ചോറ് മതി ഏത് ചെടിയും തഴച്ചു വളരാൻ; ഇങ്ങനെ ചെയ്താൽ പച്ചക്കറി കുലകുത്തി വളരും.!! | Rice beer fertilizer

ചെടികളും പച്ചക്കറികളും കീടബാധ ഏൽക്കാതെ നല്ല കരുത്തോടെ വളരുന്നതിന് ആവശ്യമായ നല്ലൊരു വളം നിർമ്മിക്കുന്ന രീതിയെക്കുറിച്ച് പരിചയപ്പെടാം. വളമായും പെസ്റ്റിസൈഡ് യും ഒരുപോലെ ഉപയോഗിക്കാം എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ലഭിക്കുന്ന ചോറ് ഉപയോഗിച്ച് ആണ്

ഈ വളം തയ്യാറാക്കുന്നത്, എന്നത് കൊണ്ട് തന്നെ ഈ വളം നിർമ്മിക്കുവാൻ അധികം മുതൽ മുടക്കോ ഒരുപാട് സാധനങ്ങളോ ആവശ്യം ഇല്ല. ഒരു കൈ പിടി ചോറ് ഒരു ബൗളിലേക്ക് എടുത്തതിനു ശേഷം അല്പം വായ് വട്ടം ഉള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിൽ കുറച്ച് മോര് എടുക്കുക. ശേഷം ബോട്ടിലിനു ഉള്ളിലേക്ക് നമ്മൾ എടുത്തു മാറ്റി വച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കുക.

ശേഷം ബോട്ടിൽ നല്ലപോലെ അടച്ച് വെച്ച് വെയില് തട്ടാത്ത ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുകയാണ് ചെയ്യേണ്ടത്. മിനിമം ഒരാഴ്ചയെങ്കിലും മാറ്റി വയ്ക്കുകയാണ് എങ്കിൽ മാത്രമേ വളം നല്ലപോലെ പുളിച്ചു കിട്ടുകയുള്ളൂ. ഒരാഴ്ച മാറ്റി വെച്ചതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റേണ്ടതാണ്. അതിനുശേഷം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് എടുത്തു ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി

സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യണ്ടത്. ചെയ്യുന്ന തണ്ടിലും ഇലയിലും ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുകയും ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ്. വെയിലുള്ള സമയങ്ങളിൽ ചെയ്തു കൊടുക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video credit : URBAN ROOTS