കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് കൊടുത്തു നോക്കൂ.. പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരു മാജിക് വളം.!! | Rice Water Fertilizer For Flowering Plants
മഴക്കാലത്ത് എല്ലാവർക്കും ഉപയോഗിക്കാവുന്ന വീട്ടിലുള്ള ഒരു ഐറ്റം കൊണ്ട് തന്നെ നിർമ്മിച്ച് എടുക്കാവുന്ന ഒരു കിടിലൻ വളത്തെ കുറിച് പരിചയപ്പെടാം. മഴക്കാലത്ത് എല്ലാവരും നേരിടുന്ന പ്രശ്നമാണ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. എന്നാൽ ഏതുസമയത്തും നിറച്ചും പൂക്കൾ വിരിയാൻ ഈ ഒരു വളം പ്രയോഗിക്കാവുന്നതാണ്.
മഴക്കാലത്ത് ചെടികൾ അഴുകി പോകാതെയും നിറയെ പൂക്കൾ ഉണ്ടാകുവാനും ഒക്കെയായി പ്രയോഗിക്കാവുന്ന ഒരു വളം ആണിത്. ഇതിന് ആയിട്ട് ആദ്യമായി വേണ്ടത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ആണ്. കഞ്ഞിവെള്ളം എന്ന് പറയുന്നത് ന്യൂട്രിയൻസ് ന്റെയും മൂലകങ്ങളുടെയും ആന്റി ഓക്സൈഡ്കളുടെയും കലവറ തന്നെയാണ്.
രണ്ടുദിവസം കഴിഞ്ഞ് പുളിപ്പിച്ച കഞ്ഞിവെള്ളം എടുക്കുന്നതാണ് ഏറ്റവും നല്ലത്. എത്രത്തോളം കഞ്ഞിവെള്ളം എടുക്കുന്നുവോ അതിന്റെ ഇരട്ടി അളവിൽ വെള്ളവും ഒഴിച്ചു നേർപ്പിച്ച ശേഷം ആയിരിക്കണം എടുക്കാൻ. അടുത്തതായി വേണ്ടത് എപ്സം സാൾട്ട് ആണ്. എപ്സം സാൾട്ട് ന്റെ പ്രത്യേകത എന്നത് ചെടികളിൽ നല്ല പച്ചപ്പ് കിട്ടാനും ധാരാളം പൂക്കൾ ലഭിക്കുവാനും സഹായിക്കുന്ന ഒന്നാണ്.
മഗ്നീഷ്യത്തിന്റെ അഭാവം മൂലമാണ് പല ചെടികളും മുരടിപ്പ് ഉണ്ടാകുന്നത്. കഞ്ഞിവെള്ളത്തിൽ ഒരു tsp എപ്സം സാൾട്ട് ഇട്ടു നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. എപ്സം സാൽറ്റിനു പകരമായി ചാരവും ഇട്ടു കൊടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുക. Video credit : Akkus Tips & vlogs