ഏതു മുരടിച്ച റോസും നിറയെ പൂക്കാൻ ഇതൊന്ന് ചെയ്തു നോക്കൂ.. റോസ് കീടശല്യങ്ങളും ഫംഗസ് രോഗങ്ങളും മാറാൻ.!! | Rose Care Tips

റോസാപ്പൂക്കൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല.അതുകൊണ്ട് തന്നെയാണ് നാം എല്ലാവരും നമ്മുടെ പൂന്തോട്ടങ്ങളിൽ റോസ് ചെടികൾക്ക് മുൻതൂക്കം നൽകുന്നത്. നഴ്സറികളിൽ നിന്നും ചെടികൾ വാങ്ങുമ്പോൾ നല്ല ഭംഗിയിൽ നല്ല വലിപ്പത്തിൽ ധാരാളം പൂക്കൾ ഉണ്ടാവുമെങ്കിലും വീട്ടുവളപ്പിൽ വച്ച് കഴിഞ്ഞാൽ അവ

കൊഴിഞ്ഞു പോയ തിനു ശേഷം പുതിയ പൂക്കൾ വിരിയും എങ്കിലും പഴയതിനെ അത്രയും ഭംഗിയോ വലുപ്പം അവയ്ക്ക് ഉണ്ടാകില്ല. മാത്രവുമല്ല പൂക്കളൊക്കെ കുറവായിരിക്കും. കൂടാതെ ഇലകൾ കൊഴിഞ്ഞു പോവുക ഉണ്ടാകുന്ന ഇലകൾക്ക് മഞ്ഞളിപ്പ് ബാധിക്കുക തുടങ്ങിയവയും നേരിടാം. ഇതിനു കാരണം ഫങ്കസ് രോഗങ്ങളും കീടശല്യം ആണ്.

ഈ രോഗങ്ങൾ വന്നു കഴിഞ്ഞാൽ ചെടികളിൽ പൂക്കൾ ഉണ്ടാകു ന്നത് കുറയും ചെടികൾ മടിച്ചുമടിച്ച് പോകുന്നതും കാണാം. എന്നാൽ റോസ് ചെടികൾക്ക് വേണ്ടപോലെ വൈദ്യം കൊടുക്കുകയാണെങ്കിൽ നല്ലതു പോലെ പൂക്കൾ ഉണ്ടാവുകയും നല്ലതുപോലെ ഒത്തിരി കാലം നില നിൽക്കുകയും ചെയ്യും. ഇലകൾ ചുരുണ്ടു പോവുക ഇലകളിൽ

മഞ്ഞളിപ്പ് ഉണ്ടാവുക ഇലകൾ മുരടിക്കുക എന്നിവയ്ക്ക് കാരണം കീടങ്ങൾ ആണ്. മൊട്ടിന് ഉള്ളിൽ ചെറിയ പുഴുക്കൾ ഇരുന്നു മുട്ടിന്റെയും തണ്ടിനെയും നീര് ഊറ്റി കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള മുട്ടുകൾ പൂക്കൾ ആകാതെ കുറച്ചു ദിവസം കഴിയുമ്പോൾ വാടി പോകുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ Video Credits : G4Garden