ഒരു സവാള മാത്രം മതി! ഇനി റോസ് കുല കുലയായി പൂക്കും; റോസിൽ നൂറോളം പൂക്കൾ വിരിയാൻ സവാള കൊണ്ട് ഒരു കിടിലൻ സൂത്രം!! | Rose Flowering Tips Using Onion

Rose Flowering Tips Using Onion

Rose Flowering Tips Using Onion : വീടിനോട് ചേർന്ന് ധാരാളം ചെടികൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടങ്ങളിൽ റോസാച്ചെടികൾ നട്ട് പിടിപ്പിക്കുകയാണെങ്കിൽ അത് കാഴ്ച്ചയിൽ വളരെയധികം ഭംഗി നൽകുകയും ചെയ്യും. എന്നാൽ റോസാച്ചെടി നട്ട് വളർത്തുമ്പോൾ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം.

മാത്രമല്ല റോസാച്ചെടി കുറച്ചു കാലത്തേക്ക് മാത്രം നല്ല രീതിയിൽ പൂത്തുലയുകയും പിന്നീട് പൂക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ എല്ലാം അകറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജൈവ വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടികൾ നല്ല രീതിയിൽ തഴച്ച് വളരാനും പൂക്കൾ ഉണ്ടാകാനുമായി തയ്യാറാക്കുന്ന വളക്കൂട്ടിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവോള, മൂന്നോ നാലോ അല്ലി വെളുത്തുള്ളി, കുറച്ച് കാന്താരി മുളക്, ഒരു ടീസ്പൂൺ അളവിൽ കായം ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും, കാന്താരി മുളകും, വെളുത്തുള്ളിയും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിലേക്ക് കായപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച ലായനി ഒഴിച്ച ശേഷം ചെടികളിൽ നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക.

ആഴ്ചയിൽ രണ്ടു തവണ ഈ ഒരു ലായനി ചെടികളിൽ സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ അവയിൽ ഉണ്ടാകുന്ന പുഴു ശല്യം മറ്റു പ്രാണികളുടെ ശല്യം എന്നിവയെല്ലാം പാടെ മാറ്റിയെടുക്കാനായി സാധിക്കും. ഈയൊരു രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ റോസാച്ചെടിയുടെ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : J4u Tips