ഇതൊന്ന് തൊട്ടാൽ മതി! ഏത് പൂക്കാത്ത റോസും ഇനി ചറപറാ പൂക്കും; പന്ത്രണ്ട് മാസവും റോസാച്ചെടി കുലകുത്തി പൂക്കും!! | Rose Gardening Tips

Rose Gardening Tips

Rose Gardening Tips : വീട്ടുമുറ്റത്ത് ചെറിയ രീതിയിൽ എങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്ത് എടുക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് റോസാച്ചെടി. വ്യത്യസ്ത നിറങ്ങളിലും ഭംഗിയിലും വിരിഞ്ഞു നിൽക്കുന്ന റോസാപ്പൂക്കളുടെ ചെടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാകാലത്തും റോസാച്ചെടി

നിറച്ച് പൂക്കൾ ഉണ്ടാകാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം പൂക്കൾ നൽകുന്ന ഒരു ചെടിയാണ് റോസ്. അതുകൊണ്ടു തന്നെ ആവശ്യത്തിന് വെളിച്ചവും വെള്ളവും ചെടിക്ക് നൽകുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. അതോടൊപ്പം തന്നെ തണുപ്പുകാലം കഴിഞ്ഞാൽ ചെടി പ്രൂണിംഗ് ചെയ്ത് നിർത്തണം.

ഈയൊരു സമയത്ത് മാത്രമല്ല ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ തണ്ട് മുറിച്ചു മാറ്റിയാൽ മാത്രമേ പുതിയ ബ്രാഞ്ചുകൾ ചെടിയിൽ ഉണ്ടാവുകയുള്ളൂ. ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാനായി അടുക്കളയിൽ നിന്നും ബാക്കി വരുന്ന ചായയുടെ ചണ്ടി, മുട്ടത്തോട്, ഉള്ളിതൊലി എന്നിവ മിക്സ് ചെയ്ത് മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. ഇത് കൂടാതെ ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യവും മറ്റും ഒഴിവാക്കാനായി മറ്റൊരു വളക്കൂട്ട് കൂടി തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ചായയുടെ ചണ്ടി അരിച്ചെടുത്ത ശേഷം വെള്ളം കുറഞ്ഞത് മൂന്നു മുതൽ നാലുദിവസം വരെ എങ്കിലും അടച്ചുവെച്ച് മാറ്റിവയ്ക്കണം. ശേഷം ഈയൊരു വെള്ളത്തോടൊപ്പം കുതിർത്തിവെച്ച ഉലുവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഈയൊരു മിശ്രിതം ചെടികളിൽ മാസത്തിൽ രണ്ടുതവണ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ എല്ലാവിധ പ്രാണി ശല്യങ്ങളും മാറി കിട്ടുന്നതാണ്. തയ്യാറാക്കിവെച്ച ഉലുവയുടെ പേസ്റ്റ് വെള്ളത്തിൽ ഒഴിച്ച് നല്ലതുപോലെ ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World