റോസ് ഭ്രാന്ത് പിടിച്ചതു പോലെ പൂക്കാൻ ഇങ്ങനെ ചെയ്താൽ മതി.. റോസ് കാടുപിടിച്ച പോലെ കുലകുത്തി പൂക്കും.!! | Rose Plant Care Tips

നാം എല്ലാവരും നഴ്സറികളിൽ നിന്നും മറ്റുമായി തൈകൾ കൊണ്ടുവന്ന് നട്ടു പിടിപ്പിച്ചാലും പ്രതീക്ഷിക്കുന്ന പോലെ പൂക്കൾ ഉണ്ടാകാത്തത് എല്ലാവരെയും നിരാശപ്പെടുത്തും. കൃത്യമായ പരിപാലനം കൊടുക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. റോസാ ചെടി നല്ല പോലെ പരിപാലിച്ചു വളർത്തേണ്ട ഒരു ചെടിയാണ്.

റോസിന്റെ പരിപാലനത്തെ കുറിച്ചും നല്ല പോലെ പൂക്കൾ ഉണ്ടാകുവാനും എന്ത് ചെയ്യണം എന്നതിനെ കുറിച്ച് പരിചയപ്പെടാം. സൂര്യപ്രകാശം ഒരുപാട് വേണ്ട ഒരു ചെടിയാണ് റോസ് അതുകൊണ്ടു തന്നെ റോസയുടെ കമ്പ് മുറിച്ചു നടുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം നടേണ്ടത്. കമ്പ് മുറിച്ച് നടുക അതുപോലെ ബഡ് ചെയ്തെടുക്കുക

കൂടാതെ എയർ ലെയറിങ് തുടങ്ങിയ രീതിയിലൂടെ തൈകൾ ഉണ്ടാക്കിയെടുക്കാം. റോസ് ചെടികളിൽ പൂമൊട്ടുകൾ വേണ്ടപോലെ വിരിയുന്നില്ല; അതിന് കാരണം ആവശ്യത്തിന് വളം അതിനു ലഭിക്കുന്നില്ല എന്നുള്ളതാണ്. ഇതിനായി നമുക്ക് എല്ലുപൊടി തുടങ്ങിയ ഉപയോഗിക്കാവുന്നതാണ്. എല്ലുപൊടിയിൽ ധാരാളം നൈട്രജൻ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു.

ഇത് ചെടികളിൽ നല്ല മുട്ടുകൾ ഉണ്ടാകാനും ധാരാളം പൂക്കൾ ഉണ്ടാകാനും സഹായിക്കുന്ന ഒരു വസ്തുതയാണ്. ചെടികളിൽ ഉണ്ടാകുന്ന പൊട്ടാസ്യം കുറവ് പരിഹരിക്കാനായി പഴത്തൊലി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കാണൂ. Video credit : Fayhas Kitchen and Vlogs