റോസ് തുരുതുരെ പൂക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.. ഇതൊന്നു മതി തഴച്ചു വളരാനും പൂക്കള്‍ നിറയാനും.!! | Rose plant Growing Tips

റോസാ ചെടിയുടെ പരിപാലനം നിസ്സാരകാര്യമല്ല. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്തെങ്കിൽ മാത്രമേ നല്ലപോലെ റോസാ ചെടി പൂക്കുക ഉള്ളൂ. എങ്ങനെയാണ് റോസാചെടി പരിപാലിക്കേണ്ടത് എന്നും റോസാ ചെടിക്ക് പറ്റിയ നല്ലൊരു ഫെർട്ടിലൈസർ എങ്ങിനെ തയാറാക്കാം എന്ന് നോക്കാം. റോസാച്ചെടി വളരെ

എളുപ്പത്തിൽ കമ്പ് മുറിച്ചുനട്ടു പിടിപ്പിക്കാനായി സാധിക്കുന്ന ഒന്നാണ്. റോസാച്ചെടി പരിപാലനത്തിനായി പോറ്റിങ് മിക്സ് തൊട്ട് തുടങ്ങേണ്ടത് തന്നെ പോർട്ടിംഗ് മിക്സ്‌ തയ്യാറാക്കുമ്പോൾ നല്ല റിച്ച് ആയിട്ടുള്ള മാനൂർ വേണം റോസ് ചെടികൾക്ക് ചേർത്തു കൊടുക്കാൻ. ചട്ടിയിൽ നടുകയാണെങ്കിൽ പൊട്ടാസ്യം ഫോസ്ഫറസും സൾഫറും ഇവയെല്ലാം ചേർന്ന് എങ്കിൽ മാത്രമേ

നല്ല രീതിയിൽ പൂക്കുകയുള്ളൂ. മണ്ണ് തയ്യാറാക്കുമ്പോൾ ചാണകപ്പൊടിയും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും, മണ്ണും, മണലും ഇവയെല്ലാം ചേർത്തുവേണം തയ്യാറാക്കാൻ. പച്ചച്ചാണകം നല്ലപോലെ വെള്ളത്തിൽ കുതിർത്തു ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് റോസ് നല്ലപോലെ പൂക്കുവാൻ ആയി ഉള്ള നല്ലൊരു ജൈവവളമാണ്. പച്ചില വളങ്ങളിൽ ധാരാളം

നൈട്രജൻ അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ റോസാ ചെടിയുടെ വളർച്ചയ്ക്ക് ധാരാളം ഗുണം ചെയ്യും. ഡി എ പി എന്ന് പേരുള്ള ഒരു കെമിക്കൽ ഫെർട്ടിലൈസർ ഒരു സ്പൂൺ വെള്ളത്തിലിട്ട് അലിയിച്ച് ചെടികളിൽ സ്പ്രേ ചെയ്തു ചുവട്ടിലും ഒഴിച്ചു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : LINCYS LINK