റോസിന്റെ ഇലപുള്ളി രോഗം, മൊട്ട് കരിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി.. ഇനി റോസ് പൂത്തുലയും.!! | Rose Plant Care Tips

Rose Plant Care Tips Malayalam : റോസാച്ചെടികൾ നഴ്സറികളിൽ നിന്നും മറ്റ് ഇടങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന് വീട്ടിൽ വച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് പലരും. എന്നാൽ വാങ്ങി കൊണ്ടു വരുമ്പോൾ ചെടിയുടെ ഒരു ഉന്മേഷവും പ്രസരിപ്പും തുടർന്നു വരുന്ന ദിവസങ്ങളിൽ പോകുന്നതായി കാണാം. ചെടി വാടാനും ചെറിയ കുത്തുകൾ ഒക്കെ ചെടികളിൽ വരുന്നതായി കാണാം.

റോസ് ചെടികളിൽ പൂമുട്ട് ഉണ്ടായെങ്കിലും വിരിയാതെ കരിഞ്ഞു പോകുന്നതായി കാണാം. ഇൻഡോ ഫിൽ എന്നു പേരുള്ള ഫങ്കിസൈഡ് ഉം ടഗോർ എന്ന് പറയുന്ന ഫങ്കിസൈഡും വാങ്ങാൻ കിട്ടുന്നവ ആണ്. ഇവയെല്ലാം രാസകീടനാശിനി ആയതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സമയത്ത് മാസ്ക്കും കയ്യുറയും ഒക്കെ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കൂടാതെ ചെറിയ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ദൂരെ മാറി നിന്ന് വേണം കൈകാര്യം ചെയ്യാൻ. മാത്രമല്ല ഉപയോഗശേഷം വളരെ സേഫ് ആയിട്ട് മാറ്റിവയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും തുല്യ അളവിൽ എടുത്ത് ഒരു പോലെ വെള്ളത്തിൽ മിക്സ് ചെയ്തിട്ട് വേണം ഉപയോഗിക്കാൻ. 100 ml 35 ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ ആയിരിക്കണം കലക്കി എടുക്കാൻ. ശേഷം ഇവ ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി

റോസാ ചെടികളുടെ മൊട്ടുകളിൽ നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പൂക്കൾ നല്ലപോലെ വിരിഞ്ഞ് ഉണ്ടായി വരും. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂച്ചെടികൾ നല്ല പുതിയ തളിർപ്പുകൾ ഉണ്ടായി കീടങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ ഒന്നും ഉണ്ടാകാതെ നല്ല രീതിയിൽ വളർന്നു വരാൻ കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video credit : J4u Tips

Rate this post