അന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രതിഷേധമാണ് നേരിട്ടത്.. ഒടുവിൽ സ്വന്തം മകൻ അങ്ങനെ ചോദിച്ചപ്പോൾ തളർന്നുപോയി.!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായെത്തുന്ന അഭിനേതാക്കളോടും അവർക്ക് പ്രിയം തന്നെ. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകർക്കുകയാണ്. എന്നാൽ ദിവ്യ അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി

മാത്രമല്ല താരം, സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തിൽ രമ്യ കൃഷ്ണന് ശബ്ദം നൽകിയത് ദിവ്യയാണ്. ഡബ്ബിങ് ആര്ടിസ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്സായിരുന്നു ദിവ്യ. ഇന്ന് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പല സീരിയലുകളിലും ദിവ്യയുടെ ശബ്ദമുണ്ട്. കുടുംബവിളക്കിലെ വേദിക, അമ്മയറിയാതെയിലെ നീരജ മഹാദേവൻ, മൗനരാഗത്തിലെ രൂപ, പാടാത്ത പൈങ്കിളിയിലെ സ്വപ്ന, എന്റെ കുട്ടികളിലെ അച്ഛനിലെ സംഗീത അങ്ങനെ ഒരേ സമയം

ഒട്ടേറെ സീരിയലുകളിലാണ് താരം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ നേരത്തെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആത്മസഖി എന്ന സീരിയയിലിൽ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. അന്ന് സീരിയൽ അവസാനിക്കുന്നതിന് അടുത്താണ് ഗര്ഭിണിയായതിനെത്തുടർന്ന് അവന്തിക ആ പ്രൊജക്ടിൽ നിന്നും പിന്മാറിയത്. പെട്ടെന്നൊരു പുതിയ നായികയെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കൊണ്ടും സീരിയൽ അവസാനിക്കാറായത് കൊണ്ടും ആ കഥാപാത്രം

ദിവ്യയെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകർ ആ കഥാപാത്രമായി ദിവയെ ഇഷ്ടപ്പെട്ടില്ല. അന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ദിവ്യ നേരിട്ടത്. മുന്നേ പല കഥാപത്രങ്ങളിലും തിളങ്ങിയിട്ടുള്ള ദിവ്യയ്ക്ക് അത് ഏറെ വേദനകൾ നൽകിയ സമയമായിരുന്നു. എന്തിന്, സ്വന്തം മകൻ പോലും അമ്മ ആ വേഷം ചെയ്തത് എന്തിനായിരുന്നുവെന്ന് ചോദിച്ചതായി ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Comments are closed.